Marunadan Special

അയ്യപ്പനോട് കളിച്ച് ചിമിട്ടന്‍ പണി വാങ്ങി സ്വരാജേട്ടന്‍

നി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.. ശബരിമലയൊക്കെ എല്ലാവരും മറന്ന് കാണും... പിന്നെ ഈ തെരഞ്ഞെടുപ്പൊക്കെ അടുത്തിരിക്കുന്ന ഈ സമയത്ത് ശബരിമലയിലേയ്ക്ക് ഞങ്ങള്‍ വണ്ടിയും പിടിച്ച് യുവതികളെ ആനയിച്ച് കൊണ്ടുവന്ന് കയറ്റാന്‍ നോക്കിയതൊന്നും നിങ്ങള്‍ ഓര്‍ക്കൂലല്ലോ അല്ലേന്നൊക്കെ പറഞ്ഞാണ് ചില മൂത്ത സഖാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. പക്ഷേ എന്ത് ചെയ്യാന്‍ സ്വരാജിനെ പോലുള്ളവര്‍ രംഗത്ത് എത്തുമ്പോള്‍ ഇതൊക്കെ ബോധം ഉള്ളവര്‍ എവിടെ മറക്കാന്‍..തൃപ്പൂണിത്തുറയില്‍ പിടിച്ച് നില്‍ക്കാനാണ് സ്വരാജിന്റെ നെട്ടോട്ടം..

തൃപ്പുണ്ണിത്തുറയില്‍ വീണ്ടും കെ ബാബു-എം സ്വരാജ് മത്സരം. കഴിഞ്ഞ തവണ ബാബുവിന്റെ പടയോട്ടം തടഞ്ഞ് സ്വരാജ് സീറ്റ് സ്വന്തമാക്കി. ഇത്തവണ പിടിച്ചെടുക്കുമെന്ന് ബാബു പറയുന്നു. അതിന് ആയുധങ്ങള്‍ രാകി മിനുക്കുന്നു. മണ്ഡലത്തിന്റെ ഹൈന്ദവ സ്വഭാവവും പരമാവധി മുതലാക്കാനാണ് നീക്കം. ഇതിന് വേണ്ടി ശബരിമലയും.

ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നതാണ് സ്വരാജേട്ടന്റെ കണ്ടുപിടിത്തമായിരുന്നു.. എംഎല്‍എയുടെ കണ്ടുപിടുത്തം ആളി കത്തിക്കാന്‍ തന്നെയാണ് യുഡിഎഫും ബിജെപിയും തീരുമാനിച്ചിരികകുന്നത്.. തീര്‍ന്നില്ല സ്വരാജേട്ടന്റെ കണ്ടുപിടിത്തം വേറെയുമുണ്ട്... അയ്യപ്പനും മാളികപ്പുറവും ആയുള്ള കല്യാണം കഴിഞ്ഞുന്നായിരുന്നു ചേട്ടന്റെ ഹിറ്റ് ചൊറി... ഇതോടെ ചേട്ടന്റെ ചീട്ടുകീറാന്‍ സാക്ഷാല് അയ്യപ്പന്റെ പ്രതിനിധി ചതന്നെയാണ് എത്തിയിരിത്തുന്നത്.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി കെ.ബാബുവിനു തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശിധരന്‍ നമ്പൂതിരിയാണു നല്‍കിയത്. അപ്പോള്‍ തന്നെ കാര്യങ്ങള്‍ ഏതാണ് വ്യക്തമാണ്..

അയ്യപ്പനെ അവഹേളിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിര്‍ന്നതെന്നു ശശിധരന്‍ നമ്പൂതിരി പറഞ്ഞു. ഇതേ പ്രസംഗം തന്നെ സ്വരാജിനെതിരെ മണ്ഡലത്തില്‍ ബിജെപിയും ഉപയോഗപ്പെടുത്തുന്നുണ്ട്. പഴയ വിഡിയോ സമൂഹമാധ്യമങ്ങളില്‍നിന്നു 'കുത്തിപ്പൊക്കി' വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചാണ് സ്വരാജിനെതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് മേല്‍ശാന്തിയുടെ ഇടപടെല്‍.
 ബാബുവിനെ ശബരിമല മേല്‍ശാന്തി പിന്തുണയ്ക്കുന്നത് കോ്ണ്‍ഗ്രസിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്നാണ് സൂചന.

തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ചെങ്കിലും ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങി മുന്‍ മന്ത്രി കെ. ബാബു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വരാജിനോട് പരാജയപ്പെട്ടു. ഇക്കുറിയും ബാബു തന്നെ സ്വരാജിനെ നേരിടും. പക്ഷേ ചേട്ടന് ഇത്തവണ അയ്യപ്പന്‍ നേരിട്ട് പണികൊടുത്താല്‍ പിന്നെ വിടുവായത്തം പറയാന്‍ ചേട്ടനെ ജനം ബാക്കി വയ്ക്കുമോ എന്ന് കണ്ടറിയാം...

 

Read more topics:
Show More

Related Articles

Close