News

മോദി ബ്രസീലിലേക്ക് പറക്കും മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ശിവസേനയെ കുടുക്കിലാക്കാന്‍; തീവ്ര ഹിന്ദുത്വം ഉയര്‍ത്തുന്ന താക്കറെ പാര്‍ട്ടിയുമായി അടുത്താല്‍ മതേതരത്വം പിന്നെ പറയാനാകില്ലെന്ന ഭയത്തില്‍ സോണിയ; പൊതു മിനിമം പരിപാടിയില്‍ ചര്‍ച്ച തുടരുമ്പോഴും ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയത്തിന് പ്രതിസന്ധികള്‍ ഏറെ; എല്ലാത്തിനും കാരണം താക്കറെയുടെ അധികാര രാഷ്ട്രീയത്തിനോടുള്ള കൊതിയെന്ന് വരുത്താന്‍ ബിജെപിയും; മഹാരാഷ്ട്രയില്‍ സുപ്രീംകോടതി ഇടപെടല്‍ നിര്‍ണ്ണായകം

മുംബൈ: മഹാരാഷ്ട്രയില്‍ ഇനി നിയമപോരാട്ടം. ശിവസേനയുമായി അടുക്കാന്‍ ഇനിയും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയെ അടുപ്പിക്കുന്നത് കേരളത്തിലും മറ്റും കോണ്‍ഗ്രസിന് ദോഷമായി മാറും. ഈ സാഹചര്യത്തിലാണ് എന്‍സിപി നേതാവ് ശരത് പവാര്‍ ബിജെപി വിരുദ്ധ സഖ്യമെന്ന ആശയവുമായി ശിവസേനയെ പിന്തുണയ്ക്കാന്‍ മുന്നിട്ടിറങ്ങിയിട്ടും നടക്കാതെ പോകുന്നത്. ഏതായാലും ഗവര്‍ണ്ണറുടെ രാഷ്ട്രപതി ഭരണത്തിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ശിവസേന. മറാത്ത വാദവുമായി ബാല്‍ താക്കറെ ഉണ്ടാക്കിയതാണ് ശിവസേന. താക്കറയും കുടുബാംഗങ്ങളും അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് പാര്‍ട്ടിയെ നയിക്കുന്ന സംവിധാനം. പിഴവുകളില്ലാതെ തീരുമാനം എടുക്കുകയും തീവ്ര ഹിന്ദുത്വം ആളക്കത്തിക്കയും ചെയ്തു ശിവസേന. എന്നാല്‍ മകന്‍ ഉദ്ദവ് താക്കറെ പാര്‍ട്ടി അധ്യക്ഷനായതോടെ എല്ലാം മാറി മറിഞ്ഞു. ഉദ്ദവിന്റെ മകന്‍ ആദിത്യ താക്കറെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ കുടുംബാഗംമായി. ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള ഉദ്ദവിന്റെ മോഹങ്ങള്‍ ശിവസേനയെ വലിയ പ്രതിസന്ധിയിലുമാക്കി.

ഇതിനിടെ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. എതിര്‍പ്പുകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. സര്‍ക്കാരില്‍ തുല്യവിഹിതം വേണമെന്ന് എന്‍സിപിയുമായുള്ള യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭയില്‍ 14പ്ലസ് വണ്‍4പ്ലസ് വണ്‍4 എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. സ്പീക്കര്‍ പദവിയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഗവര്‍ണ്ണറുടെ രാഷ്ട്രപതി ഭരണത്തിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രതിസന്ധിയാകുമെന്ന് ശിവസേനയ്ക്ക് അറിയാം. ബിജെപി-ശിവസേന സഖ്യമായാണ് മത്സരിച്ചത്. ഭരിക്കാനുള്ള പിന്തുണയും കിട്ടി. എന്നാല്‍ മുഖ്യമന്ത്രി പദം തങ്ങള്‍ക്കും വേണമെന്ന വാദവുമായി ബിജെപിയില്‍ നിന്ന് അകന്നു. കേന്ദ്രമന്ത്രിയെ രാജിവയ്പ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണച്ചതുമില്ലെന്ന വന്നാല്‍ വലിയ പ്രതിസന്ധിയിലേക്ക് ശിവസേന മാറും.

സുപ്രീംകോടതിയിലേക്ക് ശിവസേന പോകുന്നുണ്ട്. ഇത് നിര്‍ണ്ണായകമാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ അടിയന്തര വാദമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി അനുകൂലമായാല്‍ സര്‍ക്കാരുണ്ടാക്കാന്‍ തന്നെയാണ് തീരുമാനം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുമായി എങ്ങനേയും അടുക്കാനാണ് ശിവസേനയുടെ ശ്രമം. കടുത്ത ഹിന്ദുത്വ നിലപാടും പ്രാദേശികവാദവും ഡിഎന്‍എയിലുള്ള ശിവസേനയെ കോണ്‍ഗ്രസും സോണിയയും പെട്ടെന്ന് എല്ലാ മറന്ന് കൈകൊടുത്തില്ല. അതോടെയാണ് കളി പിഴച്ചത്. അവകാശവാദം ഉന്നയിക്കാന്‍ രാജ്ഭവനിലേക്ക് പോയ ആദിത്യ താക്കറെ വെറുംകൈയോടെ മടങ്ങി. ക്ഷണക്കത്ത് കൈമാറി കൈമാറി മൂന്നാമത്തെ ടീമായ എന്‍സിപിയിലെത്തി. അപ്പോഴും ശിവസേനയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യ കുറവ്. ഇതാണ് സഖ്യ തീരുമാനം വൈകിപ്പിക്കുന്നത്. അങ്ങനെ ത്രിശങ്കുവില്‍ പെട്ടിരിക്കുകയാണ് ശിവസേന. എന്‍സിപിയുടെ പ്രേരണയിലാണ് കേന്ദ്രമന്ത്രി് സാവന്തിനെ രാജിവെപ്പിച്ചത്. കോണ്‍ഗ്രസിനെ എന്‍സിപി വശത്താക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. ഒന്നും നടന്നില്ല. എന്‍സിപിയുടെ നേതൃത്വത്തില്‍ ശിവസേന സര്‍ക്കാരിന്റെ ഭാഗമായാല്‍ കോണ്‍ഗ്രസ് പിന്തുണക്കുമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. ശിവസേന പുറത്ത് നിന്ന് പിന്തുണച്ചാല്‍ സര്‍ക്കാര്‍ ഉറപ്പ്. അങ്ങനെയൊരു നഷ്ടക്കച്ചവടത്തിന് ശിവസേന തയ്യാറല്ല. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇപ്പോഴും പറയുന്നു. കഴിഞ്ഞദിവസം എന്‍സിപിയുമായും കോണ്‍ഗ്രസുമായും ഔദ്യോഗികമായി സംസാരിച്ചെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണ തേടിയെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ പൊതുമിനിമം പരിപാടിയെക്കുറിച്ച് വ്യക്തത വേണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്ന ബിജെപി ആരോപണം ശരിയല്ല. കഴിഞ്ഞദിവസമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതെന്നും ബിജെപിയുടെ ആരോപണം തെറ്റാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇതോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും വ്യക്തമാണ്. ഇതിനിടെയാണ് രാഷ്ട്രപതി ഭരണം മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയത്. ബിജെപിക്കെതിരെ ശക്തമായ ഭാഷയിലാണ് ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. രാമക്ഷേത്രമാണ് തങ്ങളെ ഒരുമിപ്പിച്ചതെങ്കിലും ശ്രീരാമന്‍ എക്കാലത്തും വാക്കുപാലിച്ചിരുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനെതിരെ ബിജെപി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളുമായി ബിജെപി എങ്ങനെയാണ് സഖ്യമുണ്ടാക്കിയത്. കശ്മീരില്‍ പിഡിപിയുമായും ബിഹാറില്‍ നിതീഷ്‌കുമാറുമായും രാംവിലാസ് പാസ്വാനുമായും ആന്ധ്രയില്‍ ടിഡിപിയുമായും ബിജെപി എങ്ങനെയാണ് സഖ്യമുണ്ടാക്കിയത് എന്നതിനെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നു. ഞങ്ങള്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നവരാകും. എന്നാല്‍ ബിജെപി പലയിടത്തും ചെയ്തത് പോലെ ഞങ്ങള്‍ക്കും ഒരുമിക്കാനാവും- അദ്ദേഹം വിശദീകരിച്ചു.

ബിജെപി-ശിവസേന സഖ്യം തകര്‍ന്നെങ്കില്‍ ബിജെപിയാണ് അത് തകര്‍ത്തതെന്നും താനല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അവര്‍ കള്ളംപറയുകയാണ്. എന്നെ ഒരു നുണയനാക്കാണ് അവര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പദം പങ്കിടാമെന്നത് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചതാണ്. പക്ഷേ, ബിജെപി വാക്ക് പാലിച്ചില്ല. വാക്ക് പാലിക്കാത്തത് ഹിന്ദുത്വമല്ലെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ മതിയായ സമയം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. 48 മണിക്കൂര്‍ സമയം ചോദിച്ച തങ്ങള്‍ക്ക് ഗവര്‍ണര്‍ ഇപ്പോള്‍ ആറ് മാസം തന്നിരിക്കുകയാണെന്നും ഗവര്‍ണറുടെ നടപടിയെ പരിഹസിച്ച് ഉദ്ധവ് പറഞ്ഞു.

 

Read more topics: # bjp, # sivasena, # MAHARASHTRA,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close