India

സത്യേന്ദ്ര ജെയിനിനെ ജയിലില്‍ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി

ന്യൂഡൽഹി: ഡല്‍ഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിനിനെ ജയിലില്‍ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി. പോക്‌സോ കേസിലെ പ്രതിയായ റിങ്കുവാണ് സതേന്ദ്രയെ ജയിലില്‍ മസ്സാജ് ചെയ്തതെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റിങ്കുവിനെതിരെ പോക്സോ നിയമ പ്രകാരവും ഐപിസി സെക്ഷൻ 376, 506, 509 എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

സത്യേന്ദർ ജെയിനിന് ജയിലിൽ വിഐപി പരി​ഗണ ലഭിക്കുന്നുവെന്ന ആരോപണമുയർന്നിരുന്നു. എന്നാൽ ചികിത്സയുടെ ഭാ​ഗമായാണ് ജയിലിൽ സത്യേന്ദർ ജെയിനിന്റെ കാല് മസാജ് ചെയ്തുകൊടുത്തത് എന്നായിരുന്നു എഎപിയുടെ വിശദീകരണം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സത്യേന്ദ്ര ജയിനിനെ ഒരാൾ ജയിൽ മുറിക്കുള്ളിൽ മസാജ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായത്. എന്നാൽ എഎപി നേതാവിന്റെ നട്ടെല്ലിന് പരിക്കുള്ളതിനാൽ ഫിസിയോതെറാപ്പി ആവശ്യമായിരുന്നുവെന്നും ജയിലിൽ വെച്ച് നൽകിയത് അതാണെന്നുമായിരുന്നു ആംആദ്മിയുടെ വാദം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദ്ര ജെയിന്‍ ജയിലിൽ കഴിയുന്നത്. 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close