News

നടി അമലാ പോളിന്റെ കുടുംബവീട് വാടകയ്ക്ക് എടുത്ത കൊച്ചിയിലെ ഓയോ ഹോട്ടലിൽ മയക്കുമരുന്ന് വേട്ട; ഒരുലക്ഷം വിലവരുന്ന 19 ഗ്രാം എംഡിഎംഎ പിടികൂടി; ബെംഗളൂരുവിൽ നിന്ന് ചരക്കെത്തിച്ച രണ്ടുയുവാക്കൾ അറസ്റ്റിൽ; ഇടപ്പള്ളിയിലെ റെയ്ഡ് യോദ്ധാവ് മൊബൈൽ ആപ്പിൽ കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്

ഓയോ ഹോട്ടലില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കായി വില്‍പ്പനയ്ക്ക് കൊണ്ടു വന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശി മുഹമ്മദ് ഷഹാദ്, അഹമ്മദ് യാസിഫ് എന്നിവരെയാണ് എളമക്കര പൊലീസ് പിടികൂടിയത്. യുവാക്കളുടെ പക്കല്‍ നിന്നും വിപണിയില്‍ ഒരുലക്ഷത്തില്‍ പരം രൂപ വിലവരുന്ന 19 ഗ്രാം എം.ഡി.എം.എ യാണ് കണ്ടെടുത്തത്. യോദ്ധാവ് എന്ന മൊബൈല്‍ ആപ്പ് വഴി ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ഇടപ്പള്ളി കാര്‍ത്തിക ഹോട്ടലിന് സമീപം നടി അമലാപോളിന്റെ ഓയോ കമ്പനിക്ക് വാടകയ്ക്ക് കൊടുത്തിരുന്ന വീട്ടില്‍. രാത്രി 7 മണിയോടെയായിരുന്നു പൊലീസ് റെയ്ഡ്. കൃത്യമായ വിവരം ലഭിച്ചതിനാല്‍ മുകള്‍ നിലയിലെ റൂമില്‍ പരിശോധന നടത്തിയപ്പോഴാണ് യുവാക്കളെ പിടികൂടാന്‍ കഴിഞ്ഞത്. ഇരുവരും മയക്കു മരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു. മുറിയില്‍ നടത്തിയ പരിശോധനയില്‍ യുവാക്കളുടെ ഒരു ബാഗില്‍ നിന്നുമാണ് എം.ഡി.എം.എ കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് യുവാക്കളെ വിശദമായി ചോദ്യം ചെയ്തു.

ബാംഗ്ലൂരില്‍ നിന്നും കച്ചവടത്തിനായിട്ടാണ് കൊണ്ടു വന്നതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. എല്ലാ മാസവും ബാംഗ്ലൂര്‍ പോകുകയും മയക്കുമരുന്നുമായി ഇവിടെ എത്തി ഓയോ ഹോട്ടല്‍ ബുക്ക് ചെയ്ത് താമസിച്ചായിരുന്നു വില്‍പ്പന നടത്തി വന്നതെന്നും ഇവര്‍ പറഞ്ഞു. കൊച്ചിയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും നല്‍കി വരുകയായിരുന്നു. കൂടാതെ പെണ്‍കുട്ടികളും ആവിശ്യക്കാരായിട്ടുണ്ട് എന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. തൃക്കാക്കര എ.സി.പി പ്രതികളെ വിശദമായി ചോദ്യം ചെയ്തു. നാളെ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

 

Read more topics: # amala paul, # mdma,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close