News

യുകെയുടെ വിവേചനത്തിനെതിരെ പോരിനിറങ്ങിയ തരൂരിന് പിന്തുണയുമായി മാധ്യമ ലോകം

ലണ്ടന്‍: അസ്ട്രാ സെനേക വാക്‌സിന്റെ ഇന്ത്യന്‍ രൂപമായ കോവിഷീല്‍ഡ് സ്വീകരിച്ച ശശി തരൂരിന് യുകെയില്‍ എത്തുമ്പോള്‍ പത്തു ദിവസം ഹോം ക്വാറന്റീന്‍ വേണമെന്ന നിബന്ധന അംഗീകരിക്കാന്‍ ആകാതെ കേംബ്രിഡ്ജില്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി തരൂര്‍ വാക്‌സിന്‍ റേസിസം എന്ന വിവാദത്തിനു തിരി കൊളുത്തി. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷുകാര്‍ക്കു ഇന്ത്യയില്‍ പോയി മടങ്ങി വന്നാല്‍ ഹോം ക്വാറന്റീന്‍ വേണ്ടെന്ന നിര്‍ദ്ദേശം വന്നതോടെയാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഇന്ത്യന്‍ രൂപം സ്വീകരിച്ചവര്‍ രണ്ടാം തരക്കാരായി കാണുന്നതിനെ തരൂര്‍ എതിര്‍ക്കുന്നത്.

 

 ഒട്ടുമിക്ക മാധ്യമങ്ങളും തരൂര്‍ യാത്ര റദ്ദാക്കിയതിനു വലിയ രാഷ്ട്രീയ പ്രധാന്യമാണ് നല്‍കുന്നത്. ഈ വിവേചനം ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും യുകെയില്‍ എത്തിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും ബാധിക്കുകയാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ക്വാറന്റീന്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ലഭിക്കുന്നുണ്ട്

 

Read more topics:
Show More

Related Articles

Close