News

സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ കൂട്ടാൻ സർക്കാർ അനുമതി നൽകി. വില വർദ്ധനവ് എന്ന് നിലവിൽ വരുമെന്ന് മിൽമ ചെയർമാൻ പ്രഖ്യാപിക്കും. പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വിലകൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്.

 

Show More

Related Articles

Close