News

പ്രിയപ്പെട്ട 'ഇച്ചാക്കയ്ക്ക്' പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍.

പ്രിയപ്പെട്ട 'ഇച്ചാക്കയ്ക്ക്' പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഈ ദിവസം തനിക്കും ആഘോഷിക്കാനുള്ളതാണെന്നും, ഇത് തന്റെ ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണെന്നും ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

'പ്രിയപ്പെട്ട ഇച്ചാക്കാ ജന്മദിനാശംസകള്‍...ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇതെന്റെ കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദര നിര്‍വിശേഷമായി വാത്സല്യം കൊണ്ട്, ജ്യേഷ്ഠ തുല്യമായ കരുതല്‍ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും എല്ലാ ഉയര്‍ച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാന്നിദ്ധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാള്‍ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു.'-മോഹന്‍ലാല്‍ പറഞ്ഞു.

 

Read more topics: # mohan lal,
Show More

Related Articles

Close