News

നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്; ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിച്ച് ലേഖയുടെ ആത്മഹത്യക്കുറിപ്പ്; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്്. ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിച്ച് ലേഖയുടെ ആത്മഹത്യക്കുറിപ്പ്. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളെന്ന് സൂചന. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്ന് ആത്മഹത്യക്കുറിപ്പ്. 

വസ്തു വില്‍ക്കുന്നതിന് ഭര്‍ത്താവ് തടസം നിന്നു.തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞു. വീട്ടില്‍ മന്ത്രവാദം നടക്കാറുണ്ട്. ചന്ദ്രന്‍ വേരെ വിവാഹത്തിന് ശ്രമിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ കൃഷണമ്മ നിരന്തരം പീഡിപ്പിച്ചു.    ജപ്തി നടപടികളുണ്ടായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. സത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചു. ആത്മഹത്യചെയ്ത മുറിയുടെ ചുമരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.  ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷണമ്മ, കൃഷണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുറിപ്പ് കണ്ടെത്തിയത് ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന്. 

 

Read more topics: # neyyatinkara,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close