News
മകൻ മരിച്ചതറിഞ്ഞ് അമ്മ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിച്ചു. തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്. തിരുണ്ടിക്കൽ ക്വാറിയിലെ വെള്ളത്തിൽ മുങ്ങിയായിരുന്നു അനീഷ് ബാബുവിൻ്റെ മരണം. വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനീഷിനെ കാണാതായതോടെ പ്രദേശവാസികളും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് മുങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്. മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടാണിത്. മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. അനീഷിൻ്റേയും, ആമിനയുടേയും മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.