News

സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്; വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം

തിരുവനന്തപുരം: അടുത്ത ചൊവ്വാഴ്ച പണിമുടക്ക്. സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.  ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കുക.  തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. 

ജിപിഎസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമായ നടപടിയെന്നും കുറ്റപ്പെടുത്തുന്നു. വിവിധ സംഘടനകളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജി.പി.എസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം

ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു തീരുമാനം.

 

 

Read more topics: # strike, # motor vehicles,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close