News

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നസീറിനെ ആക്രമിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് എംവി ജയരാജന്‍; ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ജയരാജന്‍

 

കോഴിക്കോട്:  വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നസീറിനെ ആക്രമിച്ച സംഭവത്തില്‍ നിഷ്പക്ഷ  അന്വേഷണം വേണമെന്ന് എംവി ജയരാജന്‍. കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ജയരാജന്‍. ആശുപത്രിയില്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച എംവി ജയരാജന്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പറഞ്ഞു.

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. യുഡിഎഫിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന്  എംവി ജയരാജന്‍. വോട്ടെണ്ണല്‍ ദിനംസംഘര്‍ഷം ഒഴിവാക്കാന്‍ വടകരയില്‍ സുരക്ഷ ശക്തമാക്കി പോലീസ്.

 

Read more topics: # mv jayarajan,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close