News

സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി നൈനിറ്റാള്‍

ന്ദര്‍ശകരുടെ എണ്ണം കൂടിയതോടെ നൈനിറ്റാളിലേക്കെത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് പ്രാദേശിക ഭരണകൂടം.ടൂറിസ്റ്റുകളില്‍ മിക്കവരും നെഗറ്റീവ് ആര്‍ ടി പിസി ആര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ തയാറാകുന്നില്ലെന്ന് നൈനിറ്റാളിലെ അധികൃതര്‍ പറയുന്നു. കൂടാതെ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ഹില്‍ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് സ്ഥലവുമില്ല. അയ്യായിരത്തോളം സന്ദര്‍ശകര്‍ എത്തുന്ന ഹില്‍സ്റ്റേഷനില്‍ നൈനിറ്റാള്‍ ഭരണകൂടം ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. തിരക്ക് കൂടിയതോടെ നൈനിറ്റാളിലേക്ക് പ്രവേശിക്കണമെങ്കില്‍ സ്മാര്‍ട്ട് സിറ്റി പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണമെന്നും എത്തുന്നതിനും മുമ്പ് 72 മണിക്കൂറില്‍ കുറയാത്ത ആര്‍ടി-പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് കൈവശം കരുതണമെന്നും നൈനിറ്റാല്‍ ജില്ലാ മജിസ്ട്രേറ്റ് ധീരജ് സിംഗ് ഗാര്‍ബാല്‍ വ്യക്തമാക്കി.

 

Read more topics:
Show More

Related Articles

Close