Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മജിസ്ട്രേറ്റിനെതിരെ റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ; മജിസ്ട്രേറ്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് പാഷ; പ്രതിക്ക് ചികിത്സ ഉറപ്പാക്കേണ്ട ബാധ്യത മജിസ്ട്രേറ്റിനുണ്ടായിരുന്നു; ജയിലധികൃതര്‍ക്ക് എതിരെയും അന്വേഷണം വേണമെന്നും ജസ്റ്റിസ്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡികൊലപാതകത്തില് ഇടുക്കി മജിസ്ട്രേറ്റിനെതിരെ റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ.മജിസ്ട്രേറ്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കെമാല്‍ പാഷ. വാഹനത്തിനടുത്ത് പോയാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തത്. അതിന്റെ സാഹചര്യമെന്തെന്ന് മജിസ്ട്രേറ്റ് പരിശോധിക്കണമായിരുന്നു. പ്രതിക്ക് ചികിത്സ ഉറപ്പാക്കേണ്ട ബാധ്യത മജിസ്ട്രേറ്റിനുണ്ടായിരുന്നു. രാജ്കുമാറിന്റെ മരണത്തില്‍ ജയിലധികൃതര്‍ക്കും വീഴ്ച പറ്റി. പ്രതിയെ നേരെ ആശുപത്രിയില്‍ കൊണ്ടുപോകണമായിരുന്നു. ജയിലധികൃതര്‍ക്ക് എതിരെയും അന്വേഷണം വേണമെന്ന് കെമാല്‍ പാഷ ആവശ്യപ്പെട്ടു.
കൊലപാതകത്തില്‍ ജയിലധികൃതരുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാജ്കുമാറിന് വിദഗ്ദ്ധ ചികിത്സ നല്‍കിയില്ലെന്നതിന്റെ പീരുമേട് താലൂക്ക് ആശുപത്രിയിലെ രേഖകളില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. 18 ന് ആശുപത്രിയില്‍ എത്തിച്ചത് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലെന്നും ഗുരുതരാവസ്ഥയിലായിട്ടും തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയെന്നും റിപ്പോര്‍ട്ട്.
പ്രതികളായ പോലീസുകാരെ കസ്റ്റഡിയില്‍ ക്രൈംബ്രാഞ്ച് വാങ്ങി.കൂടതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.കേസില്‍ രണ്ടു പോലീസുകാരെ കൂടി പ്രതിചേര്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന മൊഴിയെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മര്‍ദ്ദനത്തില്‍ പങ്കാളികളായ മറ്റ് രണ്ട് പേരെക്കൂടി പ്രതി പട്ടികയില്‍ ചേര്‍ക്കുന്നത്.പീരുമേട് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിഭാഗം ജില്ലാ കോടതിയിലേക്ക് നീങ്ങിയത്.