Kerala

നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം: എസ്‌ഐ കെ എ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കി; സാബുവിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി; ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം; എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി

കൊച്ചി:   നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകത്തില്‍ എസ്‌ഐ കെ എ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കി. സാബുവിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം.  എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി. 

രാജ്കുമാറിന്റെ മരണത്തിന് ഇടയാക്കിയത് കസ്റ്റഡിയിലെ ക്രൂരമര്‍ദനമെന്നാണ് റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുതുതായി 22 പുതിയ പരുക്കുകളും കണ്ടെത്തി. ന്യുമോണിയയെ തുടര്‍ന്നല്ല, മര്‍ദനമേറ്റാണു കുമാര്‍ മരിച്ചതെന്നും റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.

കേസിലെ ഒന്നാം പ്രതി എസ്ഐ കെ.എ സാബു ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് താന്‍ നിരപരാധിയാണെന്നും രാജ്കുമാറിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും മരണ കാരണം ന്യുമോണിയ ആണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായും ജാമ്യാപേക്ഷയില്‍ എസ്ഐ സാബു വ്യക്തമാക്കിയിരുന്നു. 

പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എസ്ഐ സാബു കോടതിയെ അറിയിച്ചു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close