News

വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. ഹര്‍ജി തള്ളിയത് ലണ്ടനിലെ അപ്പീല്‍ കോടതി

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. ഹര്‍ജി തള്ളിയത് ലണ്ടനിലെ അപ്പീല്‍ കോടതിയാണ്. കോടതി ജാമ്യം നിഷേധിക്കുന്നത് മൂന്നാംതവയാണ്..പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് കേസിലെ മുഖ്യപ്രതികള്‍.

 ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസുള്ള നീരവ് മോദി ലണ്ടനില്‍ സുഖവാസം നടത്തുന്നത് ടെലഗ്രാഫ് പത്രത്തിന്റെ ലേഖകന്‍ കണ്ടെത്തി വാര്‍ത്തയാക്കിയതോടെയാണ് അയാള്‍ അറസ്റ്റിലായത്. യുകെയില്‍ പുതിയ കമ്പനി തുടങ്ങി ആഭരണ വ്യാപാരം തുടരുകയായിരുന്നു മോദി. . ഇന്ത്യയില്‍ നിന്ന് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന്‍േറയും സി.ബി.ഐയുടേയും സംയുക്ത സംഘം വാദം കേള്‍ക്കലിനായി ലണ്ടനിലെത്തിയിരുന്നു.  

സെന്‍ട്രല്‍ ലണ്ടന്‍ ബാങ്കിന്റെ ശാഖയില്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എത്തിയപ്പോഴാണ് 48കാരനായ നീരവ് മോദി സ്‌കോട്‌ലാന്റ് യാര്‍ഡ് ഓഫിസര്‍മാരുടെ പിടിയിലായത്. തുടര്‍ന്ന് നല്‍കിയ ജാമ്യാപേക്ഷ പിറ്റേന്ന് കോടതി തള്ളി.

 

Read more topics: # bail, # rejects,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close