Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ സാലറി ചാലഞ്ച് ഇല്ല; ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേത്ത് പോലെ; തീരുമാനമായത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ സാലറി ചാലഞ്ച് ഇല്ല. ഓണാഘോഷം ആര്‍ഭാടമില്ലാതെ നടത്തും. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേത്ത് പോലെ ഇത്തവണയും നല്‍കും. ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. 

പ്രളയബാധിതര്‍ക്കുള്ള അടിയന്തരസഹായമായ പതിനായിരും രൂപ അടുത്ത മാസം ഏഴിന് നല്‍കും. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നവകേരള നിര്‍മാണത്തിനായി സാലറി ചാലഞ്ച് വഴി പിരിച്ച തുക കെഎസ്ഇബി ഇന്നലെ സര്‍ക്കാരിന് കൈമാറി. മുഖ്യമന്ത്രിക്ക് മന്ത്രി എംഎം മണി 132 കോടിയുടെ ചെക്ക് നല്‍കി. സാലറി ചാലഞ്ചിലൂടെ  കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ചത് 136 കോടിയായിരുന്നു. പണം വകമാറ്റി ചെലവഴിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. 

നിരവധിപേരുടെ ജീവന്‍ അപഹരിക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പ്രളയത്തില്‍നിന്ന് കരകയറാനുള്ള സഹായം എന്ന നിലയിലാണ് സാലറി ചലഞ്ചിന് രൂപംകൊടുത്തത്. 

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close