News
'ഓട്ട്‌സ് ആന്‍ഡ് ബെറി' നമ്മുടെ പാര്‍ലെജി അങ്ങ് മാറി പോയല്ലോ..

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും കുറഞ്ഞ വിലയില്‍ ഇന്നും വാങ്ങി കഴിക്കാനാവുന്ന ഗ്ലൂക്കോസ് ബിസ്‌കറ്റുകളില്‍ ഒന്ന് പാര്‍ലെജി. കൊവിഡ് കാലത്ത് കമ്പനിയുടെ വ്യാപാരം പതിന്‍മടങ്ങ് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പാര്‍ലെജി വീണ്ടും ചര്‍ച്ചയാവുകയാണ്. പുതിയ പായ്ക്കറ്റില്‍ ഉത്പന്നത്തിന്റെ ചിത്രം പുറത്ത് വന്നതാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
'ഓട്ട്‌സ് ആന്‍ഡ് ബെറി' എന്ന പേരിലുള്ള വെളുത്ത കവറിലെ പാര്‍ലെജി ബിസ്‌ക്കറ്റിന്റെ ഫോട്ടോയാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. പതിനായിരക്കണക്കിനാളുകളാണ് ഈ ചിത്രത്തില്‍ അവരുടെ ഇഷ്ടം രേഖപ്പെടുത്തിയത്. പാര്‍ലെജിയുടെ പുതുരുചി പരീക്ഷിക്കാന്‍ കാത്തിരിക്കുന്നതായാണ് നിരവധി പേര്‍ കമന്റ് ചെയ്തത്.