Cinema

എന്തെങ്കിലും കാര്യം നടക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അഡാറിലെ ലൗവിലെ ഗാനം വേണ്ടിയിരുന്നില്ലെന്ന മറുപടിയുമായി ഒമർ ലുലു

മർ ലുലുവിന്റെ അഡാർ ലവ് എന്ന ചിത്രം ശ്രദ്ധ നേടാൻ കാരണം തന്നെ മാണിക്യ മലരായ പൂവി എന്ന ഗാനവും അതിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലുമാണ്.മാണിക്യ മലരായ പൂവി എന്ന ഗാനത്തെ കേരളക്കര അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ക്ഷണനേരം കൊണ്ടാണ് ഈ ഗാനവും താരങ്ങളും സിനിമയുമൊക്കെ ലോകശ്രദ്ധ നേടിയത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ഗാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ ഗാനത്തിലൂടെയാണ് പ്രിയയുടെ ഭാവിയും മാറി മറിഞ്ഞത്.

എന്നാൽ മാണിക്യ മലരായ പൂവി എന്ന ഗാനം വേണ്ടിയിരുന്നില്ല എന്ന് സംവിധായകൻ ഒമർ ലുലു പറയുന്ന വിഡീയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ നേരത്തെ ചെയ്ത ഒരു ലൈവ് വീഡിയോയിലെ പരാമർശമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ലൈവ് വീഡിയോയിൽ ഒരാൾ ജീവിതത്തിൽ എന്തെങ്കിലും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഒമർ ലുലു അഡാർ ലവിലെ മാണിക്യ മലരായ പൂവി എന്ന് ഉത്തരം നൽകിയത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതുണ്ടാക്കിയ ഹൈപ്പ് കാരണമാണ് ഈ ടെൻഷനും പ്രശ്‌നങ്ങളുമൊക്കെ എന്നായിരുന്നു ഒമർലുലുവിന്റെ മറുപടി.

എന്നാൽ വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ താൻ ഉദ്ദേശിച്ചത് മറ്റൊന്നാണ് എന്ന് ഒമർ ലുലു തന്നെ വ്യക്തമാക്കുന്നു.ഒരു പാട്ട് ഇത്ര ഹിറ്റായപ്പോൾ പ്രേക്ഷകർക്ക് ഓവർ എക്സ്പെക്ടേഷൻ വരും. അത് നമുക്ക് മീറ്റ് ചെയ്യാൻ പറ്റുമോ എന്ന പേടിയുണ്ട് എന്നാണ് ഉത്തരത്തിലൂടെ ഉദ്ദേശിച്ചതെന്നും ഒമർ ലുലു പറഞ്ഞു.

Read more topics:
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close