Kerala

മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ഗതാഗതകുരുക്കില്‍പ്പെട്ടതിന് ഒരു പോലീസുകാരന് കൂടി സസ്‌പെന്‍ഷന്‍; ഇതോടെ വകുപ്പുതല അന്വേഷണ നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം നാലായി; അധികരാഗര്‍വില്‍ പോലീസുകാര്‍ക്ക് എതിരെയെടുത്ത് പ്രതികാര നടപടി പിന്‍വലിക്കണമെന്ന് കൊല്ലം ജില്ലാ കേണ്‍ഗ്രസ് കമ്മിറ്റി

പത്തനംതിട്ട:  സ്വാതന്ത്രദിന ആഘോഷപരിപാടികള്‍ കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ഗതാഗതകുരുക്കില്‍പ്പെട്ടതിന് ഒരു പോലീസുകാരന് കൂടി സസ്‌പെന്‍ഷന്‍. ഇതോടെ വകുപ്പുതല അന്വേഷണ നേരിട്ട ഉദ്യോഗസ്തരുടെ എണ്ണം നാലായി. എന്നാല്‍ അധികരാഗര്‍വില്‍ പോലീസുകാര്‍ക്ക് എതിരെയെടുത്ത് പ്രതികാര നടപടി പിന്‍വലിക്കണമെന്ന് കൊല്ലം ജില്ലാ കേണ്‍ഗ്രസ് കമ്മിറ്റി. 

കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരെയാണ് സസ്പന്റ് ചെയ്തത്. മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. 

പരിപാടിക്ക് ശേഷം മടങ്ങവെയാണ് മന്ത്രിയുടെയും എസ്പി ആര്‍ ഹരിശങ്കറിന്റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പെട്ടത്. മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് നടപടി്ക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. 

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close