News

സിപിഎം നേതാക്കള്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍: മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന പച്ചക്കള്ളം പറഞ്ഞ സിപിഎം നേതാക്കള്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പയ്യന്നൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം തന്നെ വില്‍ക്കുന്നവര്‍ രക്തസാക്ഷി ഫണ്ട് തട്ടിവര്‍ക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നും പയ്യന്നൂരിലെ സിപിഎം ഫണ്ട് തിരിമറിയെ കുറിച്ച് അദ്ദേഹം ചോദിച്ചു.

 

വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയും ആവര്‍ത്തിച്ചിരിക്കുന്നത്. സര്‍ക്കാരിന് കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യു.ഡി.എഫും പറഞ്ഞത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സിപിഎം നേതാക്കളാണ്.

 

അതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ബോംബ് എറിഞ്ഞതും കത്തിച്ചതും പ്രവര്‍ത്തകരെ ആക്രമിച്ചതും. പൊലീസ് മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടിയുടെ കണ്ണ് തകര്‍ന്നു. നൂറിലധികം പ്രവര്‍ത്തകര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. കെപിസിസി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും അക്രമികളെ വിട്ടു. കലാപാഹ്വാനം നടത്തിയ സിപിഎം നേതാക്കളാണ് ഈ അക്രമങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍. അവര്‍ക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും സിപിഎമ്മും എത്തിച്ചേര്‍ന്നിരിക്കുന്ന അപമാനകരമായ അവസ്ഥയില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് സംസ്ഥാന വ്യപകമായി കലാപമുണ്ടാക്കിയത്.

 

Read more topics:
Show More

Related Articles

Close