Kerala

പാലാരിവട്ടം പാലം അഴിമതി: ഗുരുതര ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് സംഘം ഇന്ന് പാലാരിവട്ടം പാലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും; പതിനേഴ് പേരെ പ്രതിചേര്‍ത്താണ് അഴിമതിക്കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് സംഘം ഇന്ന് പാലാരിവട്ടം പാലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. പൊതുമരാമത്ത് വകുപ്പ്, തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ എഞ്ചിനീയര്‍മാരും വിജിലന്‍സിന്റെ സഹായത്തിനായി നിയോഗിച്ച എഞ്ചിനീയര്‍മാരും പരിശോധനയില്‍ പങ്കെടുക്കും. പതിനേഴ് പേരെ പ്രതിചേര്‍ത്താണ് അഴിമതിക്കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

നിര്‍മാണ ക്രമക്കേടിനെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലം ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധിച്ചിട്ടുണ്ട്. പാലത്തിന്റെ നിലനില്‍പ്പിനെ പറ്റി ആശങ്കകളുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇ.ശ്രീധരന്‍ പരിശോധനയ്‌ക്കെത്തിയത്. ഇ.ശ്രീധരന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പാലം പൊളിച്ച് മാറ്റണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.

നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘവും പരിശോധനയില്‍ പങ്കെടുത്തു. പരിശോധനയുടെ വിശദാംശങ്ങളെ പറ്റി പ്രതികരിക്കാന്‍ ഇ.ശ്രീധരന്‍ തയ്യാറായില്ല.പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്.

 

Read more topics: # kochi, # palarivattom flyover,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close