News

നിഖാബ് നിരോധിച്ച് എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് തങ്ങള്‍; നിഖാബ് ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: നിഖാബ് നിരോധിച്ച് എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന്  പാണക്കാട് തങ്ങള്‍.നിഖാബ് ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്നും പാണക്കാട് തങ്ങള്‍. വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ 

ഈ അധ്യയനവര്‍ഷം മുതല്‍ മുസ്ലിം എജ്യുക്കേഷനല്‍ സൊസൈറ്റി (എംഇഎസ്)യുടെ കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലറെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. പി.എ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. മുഖം മറയ്ക്കല്‍ പുതിയ സംസ്‌കാരമാണ്. 99% സ്ത്രീകളും മുഖം മറയ്ക്കുന്നില്ല. അതിനു വിലക്കേര്‍പ്പെടുത്തുന്നതിനു മതസംഘടനകളോട് കൂടിയാലോചിക്കേണ്ടതില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. 2019-20 അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close