News
നിലയ്ക്കലിൽ പാർക്കിംഗ് ഫീസ് പിരിക്കാനുള്ള കരാർ റദ്ദാക്കി

പത്തനംതിട്ട: നിലയ്ക്കലിൽ പാർക്കിംഗ് ഫീസ് പിരിക്കാനുള്ള കരാർ റദ്ദാക്കി. ടെൻഡർ തുക അടയക്കുന്നിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ദേവസ്വം ബോർഡ് കരാർ റദ്ദ് ചെയ്തത്. ഒരു കോടി 30 ലക്ഷം രൂപയാണ് കരാർ തുകയിൽ അടയ്ക്കാനുള്ളത്. ശൂരനാട് സ്വദേശി സജീവനാണ് പാർക്കിംഗ് ഗ്രൗണ്ട് കരാറെടുത്തിരുന്നത്. കരാർ തുക അടയക്കുന്നതിൽ സാവകാശം ചോദിച്ച് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അനുവദിച്ച മൂന്നാം തീയതിക്ക് ശേഷവും തുക അടക്കുവാൻ കരാറുകാരൻ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് കരാർ റദ്ദ് ചെയ്യപ്പെട്ടത്. പാർക്കിങ്ങിന് ഫീസ് പിരിക്കുന്നതിന്റെ ചുമതല ചൊവ്വാഴ്ച രാവിലെ മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തതായി പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ പറഞ്ഞു.