News

രാജ്യത്തെ മുസ്‌ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ? ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തി വെട്ടിട്ടുണ്ട്; അതിൽ 62 ശതമാനവും മുസ്‌ലിം സഹോദരങ്ങളാണ്; മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി നിന്നല്ലാതെ മോദിക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധിക്കില്ല; എൻഡിഎ പാളയം വിട്ട പി സി ജോർജ്ജും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു രംഗത്ത്; പൂക്കോയ തങ്ങളേയും ആലിമുസ്ലിയാരേയും ഓർമ്മിപ്പിച്ച് എം സ്വരാജും

എൻഡിഎ പാളയംവിട്ട ജനപക്ഷം നേതാവ് പി സി ജോർജ്ജ് ബിജെപിക്കും കേന്ദ്രസർക്കാറിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തിൽ ഒരു സമരം ചെയ്യാൻ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സാധിച്ചിട്ടുണ്ടോ എന്നതിൽ സംശയമുണ്ടെന്ന് പി.സി ജോർജ് പറഞ്ഞു. ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിർപ്പാണ് ജനങ്ങളിലുള്ളത്. കേന്ദ്ര സർക്കാറിന് മനസിലാക്കുന്ന തരത്തിലുള്ള സമരത്തിന് സംസ്ഥാനം തയാറാകണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

രാജ്യത്തെ മുസ്‌ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ എന്ന് പി.സി. ജോർജ് ചോദിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വലിയ സംഭാവന നൽകിയ വിഭാഗമാണിത്. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തി വെട്ടിട്ടുണ്ട്. അതിൽ 62 ശതമാനവും മുസ് ലിം സഹോദരങ്ങളാണ്. ഇന്ത്യ എന്ന് പറയുന്നത് മോദിയെ പോലുള്ളവർ ചിന്തിക്കുന്ന ജനവിഭാഗത്തിന്റെ മാത്രമല്ല. മുസ് ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാണ്. ജനാധിപത്യ, മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി നിന്നല്ലാതെ മോദിക്കും ബിജെപിക്കും പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധിക്കൂവെന്നും പി.സി ജോർജ് ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായാണ് എം സ്വരാജും രംഗത്തുവന്നത്. ആർ.എസ്.എസും ബിജെപിയും ഇന്ത്യയുടെ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നതെന്നും പൗരത്വ നിയമത്തെ കുറിച്ച് പച്ചക്കള്ളമാണ് സംഘപരിവാരം ഇന്ത്യ മുഴുവൻ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് എം സ്വരാജ് എഎൽഎ നിയമസഭയിൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യൻ മണ്ണിൽ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യൻ പൗരന്മാർ അല്ലാതായി കാർഗിലിൽ അതിർത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡൽ വാങ്ങിയ മുഹമ്മദ് സനാവുള്ള ഖാൻ എങ്ങിനെ ഇന്ത്യൻ പൗരനല്ലാതായി മാറി ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മൽ ഹക്ക് എങ്ങനെ ഇന്ത്യൻ പൗരനല്ലാതായി മാറി ഇതിനെല്ലാം നിങ്ങൾ മറുപടി പറയണം. ബോധപൂർവം ഈ രാജ്യത്തെ ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടങ്കൽ പാളയത്തിലേക്ക് ആനയിക്കാനും കൊണ്ടുവന്ന നിയമമാണ് ഇത്. സ്വരാജ് പറഞ്ഞു.

Read more topics: # pc george, # m swaraj, # caa,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close