News

പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ വിൽപ്പന നൽകുമ്പോൾ നേട്ടം സാധാരണക്കാർക്ക് നൽകാതെ മോദിയുടെ ചതി

പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് രൂപ വച്ചാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 76 രൂപയില്‍ അധികമാകും. ഡീസല്‍ ലിറ്ററിന് 70 രൂപയും കടക്കും.

പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചത്. വീതം വര്‍ധിപ്പിച്ചതിലൂടെ ഇന്ത്യയില്‍ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചു. റോഡ് സെസ് പെട്രോളിന് ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയര്‍ത്തി.

ആഗോള വിപണിയില്‍ എണ്ണ വില കൂപ്പു കുത്തുകയാണ്. ഇത് മൂലമുണ്ടാകുന്ന നികുതി നഷ്ടം കുറയ്ക്കാനാണ് നടപടി. രണ്ട് രൂപ പെട്രോളിന് സെസ് ഈടാക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് ക്രൂഡ് ഓയില്‍ വില 40ലും താഴെ പോയിരുന്നു. ഈ ഘട്ടത്തിലും ഇന്ത്യാക്കാര്‍ക്ക് അതിന്റെ ഗുണം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാനാണ് എക്സൈസ് നികുതി കൂട്ടുന്നത്. പെട്രോളും ഡീസലും ജി എസ് ടി പരിധിയില്‍ കൊണ്ടു വരില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര തീരുമാനം.

അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. രൂപയുടെ മൂല്യവും ഓഹരി വിപണിയും ഇടിഞ്ഞു താഴുകയാണ്. ഈ സാഹചര്യത്തിലാണ് പെട്രോളിലേയും ഡീസലിലേയും നികുതി നഷ്ടം വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രത്തിന് കഴിയാത്തതെന്നാണ് വിലയിരുത്തല്‍. എങ്കിലും കൊറോണ പോലുള്ള ഭീതിയില്‍ ജനങ്ങള്‍ കഴിയുമ്പോള്‍ ഇന്ധന വില കൂട്ടിയത് ഇരുട്ടടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് രാജ്യത്ത് വില കൂട്ടുന്നത്.

 

Read more topics: # petrol diesel,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close