Marunadan Special

ഹാ.. ശ്രീധരനും പോയി.. സിപിഎമ്മിന് മിച്ചം ബിന്ദു അമ്മിണി മാത്രം

ങ്ങനെ ഇ ശ്രീധരന്‍ ദേ ബിജെപിക്കൊപ്പം പോായി.. ധര്‍മ്മജനും പിഷാരടിയും നേരത്തെ കോണ്‍ഗ്രസുകാര്‍ക്കൊപ്പവും... പേരിനൊരു കനല്‍തരിയെ എങ്കിലും ഒപ്പം കിട്ടിയിരുന്നെങ്കില്‍ കൂടെ കൂട്ടാമെന്ന് കരുതിയെങ്കിലും ആരും കൂടെ പോരാത്ത സ്ഥിതിയാണ് സിപിഎമ്മിന് ..വരുവാനില്ലാരു മിങ്ങൊരു നാളുമീ വഴിക്കറിയാം അതെന്നാലുമെന്നും.. ചുരുക്കി പറഞ്ഞാല്‍ അതാണ്... പിന്നെയുള്ളത് ഒരു പിണറായി ഒരു കോടിയേരി ഒരു മണി.. കോടിയേരി ആണേല്‍ ഞാനില്ലേ എന്നും പറഞ്ഞ് ഒറ്റക്കാലില്‍ നില്‍്കുകയാണ് ഇപ്പോള്‍..

കോണ്‍ഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നതെന്നാണ് ഇപ്പോള്‍ കാടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

തല്‍ക്കാലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. വ്യക്തിപരമായ തീരുമാനമാണിത്. സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണ്.

പാര്‍ട്ടിയില്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ മാറും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇളവ് നല്‍കേണ്ടിവരും. ചിലയിടത്ത് വിജയസാധ്യത ഒരു ഘടകമാണ്. പുതിയ സര്‍ക്കാറിനെ നയിക്കാനുള്ള ടീമിനെയാണ് ആവശ്യം. അതില്‍ യുവാക്കളും പ്രഫഷണലുകളും സെലബ്രിറ്റികളും ഒക്കെയുണ്ടാകും.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവരെ വിലക്കെടുക്കാന്‍ ബി.ജെ.പിക്ക് കഴിയും. കര്‍ണാടകയിലും മധ്യപ്രദേശിലും പുതുച്ചേരിയിലും അതാണ് കണ്ടത്. എന്നാല്‍ കേരളത്തില്‍ സി.പി.എമ്മിനെ തകര്‍ത്താലേ ബി.ജെ.പിക്ക് രക്ഷയുള്ളൂ.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിശാലബെഞ്ചിന്റെ വിധി വന്നാലും എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് നിലപാട്. ഇപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളില്ലാത്തത് സര്‍ക്കാറിന്റെ ശരിയായ സമീപനം കാരണമാണെന്നും കോടിയേരി പറഞ്ഞു. അതായത് സിപിഎമ്മിന്റെ പോക്ക് എങ്ങോട്ടാന്ന് പിടികിട്ടിയ്‌ലോ.. കോണ്‍ഗ്രസുകാരെ പോവിട്ട് പൂജിച്ചിട്ടായാലും ബിജെപിക്കാരെ തുരത്തണം.. അതിനിനി എന്ത് വേണേലും ചെയ്യാംം... പാവങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല.. ആരെങ്കിലും വേണ്ടേന്ന്..ദേ ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂട് കോണ്‍ഗ്രസുകാരുടെ യാത്രയില്‍ പങ്കേ ചേരുമെന്നും കേള്‍ക്കുന്നു,.. അപ്പോള്‍ ഇനി സിപിഎമ്മുരാപ്#ക്ക് ഇനി ബാക്കിയുള്ളത് ബന്ദു അമ്മിണി കനകദുര്‍ഗ്ഗയുമൊക്കെയാണ്... ശബരിമലയില്‍ മുട്ടിടിട്ടിച്ചിരിക്കുന്ന സര്‍ക്കാരിന് സന്തോഷത്തോടെ ഈ മാന്‍ഡ്രേക്കുകളെ പിടിച്ച് കയറ്റാനും പേടി... കഷ്ടം തന്നെ.

Show More

Related Articles

Close