News

പോക്സോ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിൻ്റെ ഫോണിൽ മുപ്പതോളം സ്ത്രീകളുമായുള്ള ന​ഗ്നവീഡിയോ

തിരുവനന്തപുരം: പോക്‌സോ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി. ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ ജിനേഷ്(29) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പൊലീസ് കണ്ടെത്തി. 

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ജിനേഷ് ഉള്‍പ്പടെ എട്ടു പേരെ കഴിഞ്ഞദിവസം മലയിന്‍കീഴ് പൊലീസിന്റെ പിടിയിലാവുന്നത്. ഹിന്ദിയിലും ഇക്കണോമിക്‌സിലും ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെയും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിന്റെയും വീഡിയോയും പൊലീസിനു ലഭിച്ചിട്ടുണ്ട്. കത്തി, കഠാര, വാള്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി ഫോണ്‍ അയച്ചിരിക്കുകയാണ്.

ഡി.വൈ.എഫ്.ഐ. വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂർ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയിൽ എ.അരുൺ(മണികണ്ഠൻ-27), വിളവൂർക്കൽ തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി(20), ബ്യൂട്ടി പാർലർ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടിൽ വിഷ്ണു(23), വിഴവൂർ തോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത്(26), മച്ചേൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മിഭവനിൽ അച്ചു അനന്തു (18) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥകളുടെ ചുരുളഴിഞ്ഞത്. 

 

 

 

Show More

Related Articles

Close