Kerala
ശരീരത്തില്‍ വയര്‍ ചുറ്റി ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പൊലീസ്

ആലപ്പുഴ: ശരീരത്തില്‍ വയര്‍ ചുറ്റി ഷോക്കേറ്റ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഇരുവരും ആരോഗ്യ പ്രശ്നങ്ങളാല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശ്യാമള എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഹരിദാസിന് തൊണ്ടയില്‍ ക്യാന്‍സറിന്റെ തുടക്കമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏറെ മാനസിക സംഘര്‍ഷത്തിലായിരുന്നു ഹരിദാസും ഭാര്യയും. ഭാര്യ ശ്യാമളക്കും മുന്‍പ് സ്ട്രോക്ക് വന്നിരുന്നു. ആത്മഹത്യാ കുറിപ്പില്‍ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഇരുവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ല. ദേഹത്ത് വയര്‍ ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍, തറയില്‍ പായ വിരിച്ച് കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമീപത്തായി സ്വിച്ച് ബോര്‍ഡ് ഉള്‍പ്പടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്.
ഹരിദാസന് -ശ്യാമള ദമ്പതികളുടെ ഏക മകളാണ് ഭാഗ്യ. വിവാഹത്തിന് ശേഷം ഭാഗ്യ ഭര്‍തൃ വീട്ടിലാണ്. ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ജീവനക്കാരനായിരുന്നു ഹരിദാസന്. ശ്യാമളയും ജോലിക്കു പോകുന്നുണ്ടായിരുന്നു. മരണത്തില്‍ മറ്റ് ദുരൂഹതകളൊന്നും തന്നെയില്ലാ എന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടു കൊടുത്തു.