News
തൊണ്ടിമുതലായ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്ത് പൊലീസുകാരൻ; ഫോൺ പിടിച്ചെടുത്തു. നടപടി ഉണ്ടാകും

പത്തനംതിട്ട: തൊണ്ടി മുതലായി കിട്ടിയ ഫോണിൽ നിന്ന് സ്ത്രീകളുടെ നന്പർ (ladies phone number)സംഘടിപ്പിച്ച് അവരെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത് പൊലീസുകാരൻ. (police)പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനെതിരെയാണ് പരാതി. അഭിലാഷിനെതിരെ എസ് പിക്കാണ് പരാതി നൽകിയത്. തൊണ്ടിയായി പിടിച്ചെടുത്ത ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പർ എടുക്കും . ശേഷം സ്വന്തം ഫോണിൽ നിന്ന് അവരെ വിളിക്കുകയാണ് അഭിലാഷിൻറെ രീതി. പരാതിയെ തുടർന്ന് അഭിലാഷിൻറെ ഫോൺ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു.