Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; ബിപിഎല്‍ വിഭാഗത്തിനും 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കും വര്‍ധനയില്ല; ഇന്നുമുതല്‍ പ്രാബല്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. ഇന്നുമുതല്‍ പ്രാബല്യം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.4% വര്‍ധന. ലോ ടെന്‍ഷന്‍ 5.7%. ഹൈടെന്‍ഷന്‍ 6.1%, വാണിജ്യ ഉപഭോഗം 3.3%. ബിപിഎല്‍ വിഭാഗത്തിനും 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കും വര്‍ധനയില്ല. ഫിക്‌സഡ് ചാര്‍ജിന് സ്ലാബ് ഏര്‍പ്പെടുത്തിയാണ് വര്‍ധന. പ്രതിമാസം 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 35 രൂപ കൂടും. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപ കൂടും. 125 യൂണിറ്റുവരെ 60 രൂപ, 150 യൂണിറ്റുവരെ 67 രൂപ. 

2019 22 കാലത്തേക്കാണ് വര്‍ധന. ബി.പി.എല്‍ വിഭാഗത്തിന് വര്‍ധനയില്ല. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന.മൂന്നു വര്‍ഷത്തേക്കാണ് വര്‍ദ്ധന. പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്കും ഗുരുതര അപകടങ്ങളില്‍ പെട്ട് കിടപ്പു രോഗികളായവര്‍ക്കും ഇളവുണ്ട്.

 

 

Read more topics: # kerala, # Power tariff hike,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close