News

ബാലഭാസ്‌കറിന്റെ മരണം അപകടമരണം തന്നെയെന്ന് പ്രകാശ് തമ്പി; ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദം; സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ഒരു ബന്ധവും ഇല്ലെന്നും പ്രകാശ് തമ്പി

കൊച്ചി: ബാലഭാസ്‌കറിന്റെ മരണം അപകടമരണം തന്നെയെന്ന് പ്രകാശ് തമ്പി.  ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാവദം. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ഒരു ബന്ധവും ഇല്ല. അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെ കൂടെ നിന്നു, അതാണോ താന്‍ ചെയ്ത തെറ്റെന്ന് പ്രകാശ് തമ്പി. അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചത് അര്‍ജുന്‍ എന്നും പ്രകാശ് തമ്പി. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം. 

തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി. അപകടത്തിന് മുമ്പ് ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ചിനോട് കടയുടമ മൊഴി നല്‍കിയത് വലിയ ദുരൂഹതയ്ക്ക് കാരണമായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി പ്രകാശ് തമ്പിയെ 14 ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു. ബാലഭാസ്‌കറിന്റെ അപകടത്തില്‍ അസ്വാഭാവികതയില്ലെന്നും അതൊരു അപകടമരണമാണെന്ന നിലപാടുമാണ് പ്രകാശന്‍ തമ്പി സ്വീകരിച്ചത്. 

വണ്ടി ഓടിച്ചത് താനാണെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്‍ മൊഴി മാറ്റിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സിസിടിവിയില്‍ നിന്ന് ഒന്നും ലഭിച്ചില്ല. മൊഴി മാറ്റിയ ശേഷം അര്‍ജുനെ താന്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ലെന്നും തമ്പി മൊഴി നല്‍കി. ബാലഭാസ്‌കറിനൊപ്പം രണ്ട് തവണയാണ് ദുബായില്‍ പരിപാടിക്ക് പോയത്. പരിപാടിക്ക് ശേഷം കൃത്യമായി പണം തരും. അല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്‌കറുമായി ഇല്ലെന്നും തമ്പി മൊഴി നല്‍കി.

 

Read more topics: # balabhaskar, # Prakash Thampi,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close