News

30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്‌കൗണ്ട്' അംഗീകരിക്കില്ല; ആഡംബരക്കാറിന് 21 ശതമാനം നികുതി സൂപ്പർ താരം കൊടുക്കേണ്ടി വരും; രജിസ്ട്രേഷൻ കുടുക്കിൽ പൃഥ്വിരാജ്

നടൻ പൃഥ്വിരാജിന്റെ രജിസ്‌ട്രേഷൻ കുരുക്കിൽ പെട്ടത് പുതുപുത്തൻ ബിഎംഡബ്ല്യുകാർ. 1.64 കോടി വില വരുന്ന ബിഎംഡബ്ല്യുകാറുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും നൽകാതെ ഡീലർ രജിസ്‌ട്രേഷന് അപേക്ഷിച്ചത് കാരണമാണ് രജിസ്‌ട്രേഷൻ മുടങ്ങിയത്. 1.64 കോടി വില വരുന്ന കാറിന്റെ ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ രജിസ്‌ട്രേഷൻ നടപടികൾ ആർടിഒ ഓഫീസ് അധികൃതർ തടഞ്ഞുവെയ്ക്കുകയായിരുന്നു. 1.64 കോടി രൂപ വിലവരുന്ന കാറിന്റെ വില 1.34 കോടിയായി രേഖപ്പെടുത്തുമ്പോൾ പൃഥ്വിരാജ് അടക്കേണ്ടി വരുന്ന ടാക്‌സ് 1.34 കോടി രൂപയുടെ ടാക്‌സ് മാത്രമാകും. എന്നാൽ കാറിന്റെ വില 1.64 കോടി രൂപയായതിനാൽ അത്രയും രൂപ വിലവരുന്ന കാറിന്റെ ടാക്‌സ് നടൻ അടയ്ക്കണം.

സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തിൽ വില കുറച്ചു നൽകിയതാണെന്ന് വാഹനം ഉടമകൾ പറഞ്ഞാലും ടാക്‌സിൽ മാറ്റം വരില്ല. വാഹനത്തിന്റെ മുഴുവൻ വിലയും രജിസ്‌ട്രേഷനിൽ കാണിക്കണം. വാഹന വില കുറച്ച് കാണിച്ചാൽ അതിനുള്ള വിശദീകരണം ഡീലർ നൽകണം. വില കൂട്ടിയാൽ കാരണം കാണിക്കേണ്ടതില്ല. ഇവിടെ നടൻ വില കുറച്ച് കാണിച്ചാണ് രജിസ്‌ട്രേഷന് അപേക്ഷ നൽകിയത്. ഇതോടെയാണ് രജിസ്‌ട്രേഷൻ നടപടികൾ അധികൃതർ മരവിപ്പിച്ചത്. നിലവിൽ വില കുറച്ച് തന്നെയാണ് കാർ രജിസ്‌ട്രേഷന് അപേക്ഷിച്ചത്. ബിഎംഡബ്ല്യുകാർ ആയതിനാൽ വാഹനത്തിന്റെ വില അടക്കമുള്ള മുഴുവൻ വിശദാംശങ്ങളും ഡീലർ നൽകണം. ഇത് ഡീലർ നൽകിയിട്ടില്ല.

സാധാരണ വരുന്ന കാറുകൾ ആണെങ്കിൽ അതിനു അടയ്‌ക്കേണ്ട നികുതിയുടെ പൂർണ വിവരങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ കയ്യിലുണ്ട്. വാഹനത്തിന്റെ മോഡൽ അനുസരിച്ച് നികുതി അധികൃതർ ഈടാക്കും. പക്ഷെ ബിഎംഡബ്ലുപോലുള്ള കാറുകൾ അധികം രജിസ്‌ട്രേഷന് വരുന്നില്ല. ഈ ഘട്ടത്തിൽ കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ, വില അടക്കമുള്ള കാര്യങ്ങൾ പൂർണമായി ഡീലർ നൽകണം. ഇങ്ങിനെ നൽകാത്തതിൽ അപാകത കണ്ടതോടെയാണ് ഓൺലൈൻ വഴി നൽകിയ അപേക്ഷയിലെ വാഹന രജിസ്‌ട്രേഷൻ നടപടികൾ അധികൃതർ തടഞ്ഞത്.

Read more topics: # prithviraj, # bmw, # income tax,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close