News

ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധം; ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം ആരംഭിച്ചു

ക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് സമരം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനാണ് സമര സമിതി ആഹ്വാനം.ദ്വീപിലെ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലായിരിക്കും നിരാഹാരം.സമരം മുന്നില്‍ കണ്ട് ആരോഗ്യ പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. 

 

Read more topics: # lakshadweep,
Show More

Related Articles

Close