News

വന്‍ ആയുധശേഖരങ്ങളുമായി യുദ്ധക്കപ്പലുകള്‍ എല്ലാം പ്രധാന തുറമുഖങ്ങളിലേക്ക്; ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്‌ക്കൊപ്പം; ഇന്ത്യ രണ്ടും കല്‍പിച്ച്; യുദ്ധക്കപ്പലുകള്‍ നിലയുറപ്പിച്ചു; പാക്കിസ്ഥാനെതിരെ അതിശക്തമായ നീക്കമുണ്ടാക്കുമെന്നാണ് സൂചന

ഡല്‍ഹി: ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്‌ക്കൊപ്പമാണ്. ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന എന്തിനേയും നേരിടാന്‍ ഇന്ത്യയ്ക്കുള്ള അവകാശം അമേരിക്ക അംഗീകരിച്ചു കഴിഞ്ഞു. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരയെുണ്ടായ ഭീകരാക്രമണത്തിന്റെ പ്രവഭവ കേന്ദ്രം പാക്കിസ്ഥാനാണെന്നും ഐഎസ്‌ഐയ്ക്ക് അതിലുള്ള പങ്കും ഏവരും അംഗീകരിച്ചു കഴിഞ്ഞു. ഇതിനിടെ ഇന്ത്യ തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലാണ്. പാക്കിസ്ഥാനെതിരെ അതിശക്തമായ നീക്കമുണ്ടാക്കുമെന്നാണ് സൂചന.

അതിര്‍ത്തിയില്‍ ഉരുത്തിരുഞ്ഞ യുദ്ധസമാന സാഹചര്യത്തില്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധപരിശീലനം നിര്‍ത്തിവച്ചു. യുദ്ധക്കപ്പലുകളോടു മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം തീരങ്ങളിലെത്തി പൂര്‍ണമായും ആയുധം നിറച്ചു സജ്ജമാകാന്‍ നിര്‍ദേശിച്ചെന്നാണു സൂചന. നയതന്ത്രതലത്തിലെ ഇടപെടലെല്ലാം നടത്തുന്ന ഇന്ത്യ യുദ്ധത്തിന് സജ്ജമാകുന്നുവെന്നാണ് സൂചന. ജെയ്‌ഷെ ഇ മുഹമ്മദ് എന്ന സംഘടനയ്‌ക്കെതിരെ പാക്കിസ്ഥാന്‍ എന്ത് നടപടിയെടുക്കുമെന്നാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഇതിന് മതിയായ സമയം നല്‍കുക. ഇല്ലാത്ത പക്ഷം തിരിച്ചടിക്കുകയെന്നതാണ് തന്ത്രം. ഏതായാലും 40 സൈനികരുടെ ജീവന് ഇന്ത്യ പകരം ചോദിക്കുമെന്നാണ് സൂചന. മുമ്പ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയാണ് തിരിച്ചടി നല്‍കിയത്. ഏതായാലും ഇത്തവണ ആ മാര്‍ഗം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കര-നാവിക-വ്യോമ സേനകളുടെ സംയുക്ത ആക്രമണം ഉണ്ടാകുമെന്നാണ് സൂചന.

നാവിക സേനയുടെ ഒരു സംഘം കൊച്ചിയുടെ സമീപത്തും എതിര്‍സംഘം ചെന്നൈയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുമായാണ് അഭ്യാസത്തിനായി നിലയുറപ്പിച്ചിരുന്നത്. നാല്‍പതോളം യുദ്ധകപ്പലുകളുമായി നടന്നുവരുന്ന ട്രോപക്‌സ് എന്ന അഭ്യാസപ്രകടനമാണു നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. ഈ കപ്പലുകളെല്ലാം തുറമുഖങ്ങളിലെത്തി പൂര്‍ണമായും ആയുധം ശേഖരിക്കാനും നിര്‍ദേശമുണ്ട്. മുംബൈയില്‍നിന്നു രാത്രിയോടെ നാലു യുദ്ധക്കപ്പലുകള്‍ വെടിക്കോപ്പുകള്‍ നിറച്ചു സജ്ജമായെന്നാണു റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണു ട്രോപക്‌സ് അഭ്യാസപ്രകടനം നടത്തുന്നത്. നേവിയുടെ എല്ലാ യുദ്ധകപ്പലുകളും പങ്കെടുക്കുന്ന അഭ്യാസത്തില്‍ രണ്ടായി തിരിഞ്ഞാണു പരിശീലനം. ജനുവരി 30ന് തുടങ്ങിയ അഭ്യാസപ്രകടനങ്ങള്‍ മാര്‍ച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇതിന്റെ നിയന്ത്രണം മുഴുവന്‍ ഇത്തവണ കൊച്ചി നാവിക ആസ്ഥാനത്തു നിന്നായിരുന്നു.

എല്ലാ ആശയവിനിമയ സംവിധാനവും നിര്‍ത്തിവച്ച ശേഷം കപ്പലുകളെ തിരഞ്ഞുകണ്ടുപിടിക്കുന്ന യുദ്ധമുറയായിരുന്നു ഇപ്പോള്‍ നടന്നുകൊണ്ടിരുന്നത്. സാധാരണ യുദ്ധക്കപ്പലുകളില്‍ പൂര്‍ണമായി വെടിക്കോപ്പുകള്‍ നിറയ്ക്കാറില്ല. ഇത്തവണ പൂര്‍ണമായും വെടിക്കോപ്പുകള്‍ തുറമുഖങ്ങളില്‍നിന്നു ശേഖരിക്കാനാണു നിര്‍ദ്ദേശം. അവധിയിലുള്ള നാവികസേനാ ഉദ്യോഗസ്ഥരെല്ലാം മടങ്ങിയെത്താനും നിര്‍ദേശിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുന്ന കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും പണികളും അടിയന്തരമായി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് സേന. അതായത് യുദ്ധത്തിന് രാജ്യം തയ്യാറെടുക്കുന്നതിന്റെ സൂചനകളാണ് നാവിക സേനയുടെ ഒരുക്കങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. പാക്കിസ്ഥാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ചുങ്കം ഇന്ത്യ 200 ശതമാനം വര്‍ധിപ്പിച്ചു. രാജ്യാന്തര തലത്തില്‍ നയതന്ത്രപരമായി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ തുടക്കമാണിത്. വ്യാപാര-വ്യവസായ ഇടപെടലുകളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് നീക്കം. ്യാപാരമേഖലയില്‍ പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര പദവി (മോസ്റ്റ് ഫേവേഡ് നേഷന്‍ എംഎഫ്എന്‍) പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭാ സുരക്ഷാകാര്യ സമിതി (സിസിഎസ്) തീരുമാനിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ്, പ്രത്യാക്രമണത്തിന്റെ ശക്തി കൂട്ടാനായി ഇറക്കുമതിച്ചുങ്കം കുത്തനെ വര്‍ധിപ്പിച്ചത്. പുല്‍വാമയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതി 200 ശതമാനം കൂട്ടിയെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാക്കിസ്ഥാന് ഇന്ത്യയുടെ നടപടി വലിയ ക്ഷീണമുണ്ടാക്കുമെന്നു വിദഗ്ദ്ധര്‍ പറയുന്നു ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നു വ്യക്തമാക്കിയ യുഎസ്, ഭീകരസംഘങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായവും അവയുടെ ആസ്തികളും മരവിപ്പിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതിനിടെ, പാരിസില്‍ നടക്കുന്ന എഫ്എടിഎഫ് യോഗത്തില്‍ പാക്കിസ്ഥാനെതിരെയുള്ള വിശദമായ രേഖകള്‍ ഇന്ത്യ കൈമാറും. പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവയില്‍ നിന്നുള്ള സഹായത്തിന് തടസ്സമുണ്ടാകാം. ഇത്തരത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതിനൊപ്പമാണ് യൂദ്ധത്തിനുള്ള ഒരുക്കങ്ങളും ഇന്ത്യ നടത്തുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളുമായി ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ പുതിയ ചര്‍ച്ചകള്‍ക്കും വഴി വയ്ക്കുകയാണ്. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസറാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. മസൂദ് അസറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം ആസൂത്രണം ചെയ്തത്. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ നാല് മാസമായി ചികിത്സയില്‍ കഴിയുന്ന മസൂദ് അസര്‍ ഇവിടെ വച്ചാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ഇന്ത്യ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറും.

പുല്‍വാമ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുന്‍പ് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഭീകരരുടെ ക്യാമ്പിലേക്ക് അയച്ച ശബ്ദ സന്ദേശമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. പാക് സൈനിക ആശുപത്രിയില്‍ നിന്നുമാണ് ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് ആ ശബ്ദ സന്ദേശം എത്തിയിരിക്കുന്നത്. പ്രതികാരം ചെയ്യണം മസൂദ് അസറിന്റെ മരുമകനായ ഉസ്മാന്‍ ഹൈദറിനെ കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഉസ്മാന്റെ മരണത്തില്‍ ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് മസൂദ് അസര്‍ ഭീകരരോട് ആഹ്വാനം ചെയ്യുന്നതിന്റെ ശബ്ദ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. മരണത്തേക്കാള്‍ സന്തോഷം നല്‍കുന്നത് ഇന്ത്യയോടുള്ള ഈ യുദ്ധത്തില്‍ മരണത്തെക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നില്ല. ചിലര്‍ നമ്മെ തീവ്രവാദികളെന്നും മതഭ്രാന്തന്മാരെന്നും വിളിക്കും, ആ വാക്കുകള്‍ ചെവിക്കൊള്ളേണ്ടതില്ല, അതിര്‍ത്തിക്കപ്പുറം നമ്മള്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം. ഇന്ത്യയ്‌ക്കെതിരായി യുദ്ധം ചെയ്യാന്‍ ജെയ്‌ഷെ ഭീകരരെ ആഹ്വാനം ചെയ്യുന്നതാണ് മസൂദ് അസറിന്റെ വാക്കുകള്‍.

പദ്ധതി പറയാതെ അതേസമയം പാക്കിസ്ഥാനിലെ 13 ഭീകരസംഘടനകള്‍ ചേര്‍ന്ന യുണൈറ്റഡ് ജിഹാദി കൗണ്‍ലിലിലെ മറ്റ് അംഗങ്ങളുമായി മസൂദ് അസര്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പദ്ധതികള്‍ പങ്കുവെച്ചിരുന്നില്ലെന്നാണ് സൂചന. ഇതിന് പകരം മസൂദ് അസര്‍ തന്റെ മരുമക്കളായ മുഹമ്മദ് ഉമൈര്‍, റാഷിദ് ഘാസി എന്നിവരെ ഉപയോഗിച്ച് താഴ്വരയിലെ യുവാക്കളെ ഭീകരാക്രമണത്തിനായി പ്രേരിപ്പിക്കുകയായിരുന്നു മസൂദ് അസറിന്റെ ശബ്ദ സന്ദേശം ഉപയോഗിച്ചായിരുന്നു ഇവര്‍ യുവാക്കളെ പ്രേരിപ്പിച്ചത്. ഭീകരര്‍ ഒളിവില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയിലെ പ്രധാന നേതാക്കള്‍ ആരും ആക്രണമങ്ങളില്‍ നേരിട്ട് പങ്കെടുക്കില്ല. ഉമൈര്‍, ഇസ്മയില്‍, അബ്ദുള്‍ റാഷിദ് ഘാസി എന്നിവരാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുന്നത്. ഈ തെളിവുകളെല്ലാം നിരത്തിയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അന്താരാഷ്ട്ര തല ഇടപെടല്‍ പുരോഗമിക്കുന്നത്.

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close