News
പിവി സിന്ധുവിന് തോല്‍വി.

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി;
ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പര്‍ തായ് സുയിങിനോട് തോറ്റത് നേരിട്ടുള്ള സെറ്റുകള്‍ക്ക്; വീണ്ടും വെള്ളിയില്‍ തൃപ്തിപെട്ട് ഇന്ത്യന്‍ താരം; ഫൈനലിലെ ഭൂതം സിന്ധുവിനെ വിട്ടൊഴിയുന്നില്ല.ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിത വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം തോറ്റത്. സ്കോര്‍ 21-13, 21-16ആദ്യ സെറ്റ് ചൈനീസ് തായ്പെയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സുയിങ് അനായാസം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ പി വി സിന്ധുവിനെ (2113) എന്ന സ്കോറിനാണ് സുയിങ് വീഴ്ത്തിയത്. ആദ്യ സെറ്റിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ചൈനീസ് തായ്പേയ് താരം ഒരു ഘട്ടത്തിലും സിന്ധുവിനെ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിച്ചില്ല. സിന്ധു നിലയുറപ്പിക്കുന്നതിന് മുന്‍പ് തന്നെ സുയിങ് ആക്രമണ ശൈലി പുറത്തെടുക്കുകയായിരുന്നു.മത്സരത്തിന്റെ തുടക്കം മുതസല്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു സിന്ധു. രണ്ടാം സെറ്റില്‍ എന്നാല്‍ ഭേദപ്പെട്ട പ്രകടനം തന്നെയാണ് ഇന്ത്യന്‍ താരം തുടക്കം മുതല്‍ പുറത്തെടുത്തത്. ആദ്യ സെറ്റിലേതിന് സമാനമായ് സുയിങ് മുന്നേറും എന്ന് തോന്നിച്ചെങ്കിലും സിന്ധു തിരിച്ച് വരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ പലപ്പോഴും അമിതാവേശമാണ് സിന്ധുവിന് വിനയായത്. ഫൈനലില്‍ അമിത സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുവെന്ന ചീത്തപ്പേര് ഒരിക്കല്‍ കൂടി സിന്ധു ആവര്‍ത്തിക്കുകയായിരുന്നു.പലപ്പോഴും സുയിങിന്റെ വേഗതയ്ക്ക ഇന്ത്യന്‍ താരത്തിന് മറുപടിയില്ലായിരുന്നു. എന്നാല്‍ ആദ്യ സെറ്റിനെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് സിന്ധു നടത്തിയത് എന്ന് മാത്രമാണ് ഏക ആശ്വാസം