News

കൊടും തണുപ്പിൽ ടീ ഷർട്ട് ധരിക്കുന്നതിൻ്റെ കാരണം വെളിപ്പടുത്തി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്ര പുരോ​ഗമിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴായി അദ്ദേഹം ധരിച്ചിരുന്ന വസ്ത്രവും ചർച്ചകളിലെത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഉത്തരേന്ത്യയിലെ കൊടും തണുപ്പിനിടയിൽ വെള്ള ടീഷർട്ട് മാത്രം ധരിച്ചുള്ള അദ്ദേഹത്തിൻ്റെ യാത്രയായിരുന്നു ചർച്ചാ വിഷയം. എന്നാൽ ഇപ്പോൾ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 

തിങ്കളാഴ്ച ഹരിയാനയിലെ അംബാലയിലെ യോ​ഗത്തിലാണ് രാഹുൽ ഈ കാര്യം വെളിപ്പെടുത്തിയത്. ''മധ്യപ്രദേശിൽ ഭാരത് ജോ‍ഡോ യാത്ര പ്രവേശിച്ചപ്പോൾ, നേരിയ തണുപ്പുണ്ടായിരുന്നു. ഒരുദിവസം കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു. അവരെ ഞാൻ ചേർത്ത് പിടിച്ചപ്പോൾ, അവർ തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു. അന്നാണ് ഞാൻ തീരുമനിച്ചത്.. തണുത്ത് വിറക്കുന്നത് വരെ ഇനി ടീഷർട്ട് മാത്രമേ ധരിക്കൂ...'' എന്നും രാഹുൽ പറഞ്ഞു. ക്രിസ്മസിന് മുന്നോടിയായി വടക്കേയിന്ത്യയിൽ ശീതതരംഗം ഉണ്ടായപ്പോൾ ഇതേ ചോദ്യങ്ങൾ ഉയർന്നിരുന്നു. തണുപ്പ് തോന്നുമ്പോൾ താൻ സ്വറ്റർ ധരിക്കും. എന്തിനാണ് ടി ഷർട്ടിന്റെ പേരിൽ ഇത്ര ബഹളം? എനിക്ക് ശീതകാലത്തെ പേടിയില്ലാത്തതുകൊണ്ടാണ് സ്വറ്റർ ധരിക്കാത്തത്, അദ്ദേഹം പറഞ്ഞിരുന്നു. സെപ്തംബർ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജനുവരി 30ന് ശ്രീനഗറിലെത്തുന്നതോടെ യാത്രക്ക് സമാപനമാകും.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close