India

ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും;മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെയാണ് കേസ്

രാഹുല്‍ഗാന്ധി ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും. മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെയാണ് കേസ്. കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു രാഹുലിന്റെ പരാമര്‍ശം. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന് പറഞ്ഞതിനെതിരെ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി ജാമ്യമെടുത്തത്. ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആശയമാണെന്ന പ്രസ്താവനയ്ക്കെതിരെയുള്ള കേസില്‍ മുംബൈ കോടതിയില്‍ രാഹുല്‍ കഴിഞ്ഞ ആഴ്ച ഹാജരായിരുന്നു. 15,000 രൂപയുടെ ബോണ്ടിന്മേല്‍ രാഹുലിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 

കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദപരാമര്‍ശം. ഇതേ പരാമര്‍ശത്തിന് ബിഹാര്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ പട്‌ന കോടതി രാഹുലിന് ജാമ്യം നല്‍കിയിരുന്നു. ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്. 

'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close