India

മതവും ജാതിയും വെളിവാക്കുന്ന സ്റ്റിക്കറുകൾ കാറിൽ പതിക്കേണ്ട; നിർണായക നീക്കവുമായി രാജസ്ഥാൻ സർക്കാർ; നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ നിർദ്ദേശം; തൊഴിൽ, രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധവും വെളിവാക്കുന്ന സ്റ്റിക്കറുകൾക്കും പിഴ

ജാതി, മതം, തൊഴില്‍, രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം എന്നിവ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിക്കുന്നവരെ ശിക്ഷിക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച മോട്ടോര്‍ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയതായി ട്രാഫിക് എസ്ഐ അറിയിച്ചു. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വര്‍ഗീയതയും ജാതീയതയും വളര്‍ത്തുന്നു എന്ന സിവില്‍ റൈറ്റ്സ് സൊസൈറ്റിയുടെ ലെറ്ററിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഉത്തരവ്.

വാഹനങ്ങളില്‍, പ്രത്യേകിച്ച് വിന്‍ഡ്‌സ്‌ക്രീനുകളില്‍ മുദ്രാവാക്യങ്ങളും സ്റ്റിക്കറുകളും പതിക്കുന്നത് അപകടകരമാണെന്ന് കത്തില്‍ പറയുന്നു. രാജസ്ഥാനിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ജാതിയുടെപേരും മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നുവെന്നും റൈറ്റ്സ് ഗ്രൂപ്പ് അവകാശപ്പെട്ടു. അതേസമയം നമ്പര്‍ പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുന്നത് എല്ലായ്പ്പോഴും നിയമവിരുദ്ധവും 5,000 രൂപ പിഴ ഈടാക്കാന്‍ തക്കകുറ്റവുമാണെന്ന് ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും കാരണമാകുന്ന അത്തരം ചിഹ്നങ്ങളില്‍ നിന്ന് വിന്‍ഡ്‌സ്‌ക്രീനുകള്‍ സ്വതന്ത്രമാണെന്ന് ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ അടിസ്ഥാന ലക്ഷ്യം. ''എന്നിരുന്നാലും, ഈ നിയമം ലംഘിച്ചതിന് വാഹന ഉടമകള്‍ക്കെതിരെ എടുക്കുന്ന കൃത്യമായ പിഴയോ നടപടിയോ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.അതേസമയം നൂറു മുതല്‍ 300 രൂപ വരെ പിഴ ഈടാക്കിയേക്കും.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close