News

കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശത്തെകുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് രജനീകാന്ത്; രാജ്യത്തെ ആദ്യ തീവ്രവാദി ഗോഡ്‌സെ ആണെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം

ചെന്നൈ:  കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശത്തെകുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് രജനീകാന്ത്. രാജ്യത്തെ ആദ്യ തീവ്രവാദി ഗോഡ്‌സെ ആണെന്നായിരുന്നും കമല്‍ഹാസന്റെ പരാമര്‍ശം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ പറഞ്ഞത്. 

ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയാണ് ആ തീവ്രവാദി. അവിടെ നിന്നാണ് പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. എല്ലാവര്‍ക്കും തുല്ല്യത ഉറപ്പാക്കുന്ന ഇന്ത്യയാണ് തന്റെ സ്വപ്നമെന്നും കമല്‍ പറഞ്ഞു. നല്ലൊരു ഇന്ത്യക്കാരന്‍ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയില്‍ മൂന്ന് നിറങ്ങളും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാന്‍ മടിയില്ല- കമല്‍ ഹാസന്‍ പറഞ്ഞു. 

 അരുവാക്കുറിച്ചിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍. എന്നാല്‍ കമല്‍ഹാസന്റെ  പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും  തമിഴ്‌നാട് മന്ത്രിയായ കെ.ടി രാജേന്ദ്ര ബാലാജിയും രംഗത്തെത്തിയിരുന്നു.  എന്നാല്‍ ഈ വിഷയത്തില്‍ സംസാരിക്കനില്ലെന്ന് നിലപാടിലാണ് രജനീകാന്ത്. 

 

 

Read more topics: # kamal hassan, # Rajinikanth,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close