News

പെരിയ ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്; ഏരിയ, ലോക്കല്‍ സെക്രട്ടറിമാരുടെ അറസ്റ്റോടെ സിപിഎം പങ്ക് തെളിഞ്ഞെന്നും ചെന്നിത്തല

തിരുവനന്തപുരം:  സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം. പെരിയ ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്. ഏരിയ, ലോക്കല്‍ സെക്രട്ടറിമാരുടെ അറസ്റ്റോടെ സിപിഎം പങ്ക് തെളിഞ്ഞെന്നും ചെന്നിത്തല. സിപിഎം നേതാക്കളുടെ അറസ്റ്റ് ഉണ്ടായത് സിബിഐ അന്വേഷണം വരുമെന്ന് കണ്ടതോടെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ്  കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റിലായത്. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്‍ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് സിപിഎം നേതാക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് കൊടുത്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close