News

ബിഷപ്പിനെതിരായ ബലാത്സംഗകേസ്'; അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനെതിരെ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്ആക്ഷന്‍ കൗണ്‍സില്‍; അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍ നിന്നും മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമായാണെന്ന് ആരോപണം

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനെതിരെ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്ആക്ഷന്‍ കൗണ്‍സില്‍. അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍ നിന്നും മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമായാണെന്ന് ആരോപണം. ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്കാണ് മാറ്റിയത്. വിചാരണ ആരംഭിക്കാനിരിക്കുന്ന കേസില്‍ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുര്‍ബലം ആക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നെന്നും ആരോപണം.

കന്യാസ്ത്രീ  നല്‍കിയ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല.  ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായത് വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നല്‍കിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. കന്യാസ്ത്രീമാര്‍ തെരുവില്‍ സമരം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.

എന്നാല്‍  കേസന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനെതിരെയാണ് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്ആക്ഷന്‍ കൗണ്‍സില്‍ ഇപ്പോള്‍ രംഗത്തെത്തിയത്. 

 

Read more topics: # franco mulakkal,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close