News

ഓക്സ്ഫോർഡിന്റെ കൊളോണീയൽ സംസ്‌കാരം തുടച്ചുനീക്കാൻ മത്സരിക്കാനിറങ്ങി; വെള്ളക്കാർ വരെ ഭയന്നപ്പോൾ പുഷ്പം പോലെ വിജയം; പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കിയപ്പോൾ ചുമതലയേൽക്കും മുൻപ് രാജി; ഓക്സ്ഫോർഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡണ്ട് രാജി വയ്ക്കുമ്പോൾ

ന്ത്യൻ സ്വാതാന്ത്ര്യ സമരവുമായും അതിനിപ്പുറമുള്ള ഇന്ത്യൻ രാഷ്ട്രീയവുമായും അടുത്ത ബന്ധമുള്ള സർവ്വകലാശാലകളാണ് ഓക്സ്ഫോർഡും കേംബ്രിഡ്ജും. ലോകത്തിലെ പല രാജ്യങ്ങളിലേയും പോലെ ഇന്ത്യയിലേയും പല ഉന്നതരായ രാഷ്ട്രീയ നേതാക്കളേയും ഭരണകർത്താക്കളെയുമൊക്കെ സൃഷ്ടിച്ചിട്ടുള്ളത് ഈ രണ്ടു സർവ്വകലാശാലകളാണ്. സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും വംശീയസൗഹൃദത്തിന്റെയും എല്ലാം മുദ്രാവക്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാക്കളെ സൃഷ്ടിച്ച ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പക്ഷെ ഇന്നും പഴയ സാമ്രാജ്യത്വ അന്തരീക്ഷമാണ് നിലനിൽക്കുന്നത് എന്നാണ് പരക്കെയുള്ള ആരോപണം. ബ്രിട്ടന്റെ പഴയ സമ്രാജ്യത്വകാല പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന പ്രതിമകൾ നീക്കം ചെയ്യുമെന്നും, ഓക്സ്ഫോർഡ് സിലബസ് സാമ്രാജ്യത്വ വിരുദ്ധമാക്കുമെന്നുമായിരുന്നു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തെക്ക് മത്സരിക്കുമ്പോൾ ഇന്ത്യൻ വംശജയായ രശ്മി സാമന്തിന്റെ വാഗ്ദാനം. അത് ഏറ്റെടുത്ത പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വലിയ കൂട്ടം വിദ്യാർത്ഥികൾ ഈ കർണ്ണാടകാ സ്വദേശിക്ക് നൽകിയത് ഉജ്ജ്വലമായ വിജയമായിരുന്നു. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന സ്ഥാനവും ഇതോടെ രശ്മിക്ക് സ്വന്തമായി.

എന്നാൽ ഈ വിദ്യാർത്ഥിനിയുടെ ചില പഴയ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ചിലർ കുത്തിപ്പൊക്കിയതോടെ വിവാദമുയർന്നു. മൂന്നും നാലും വർഷം മുൻപുള്ള പോസ്റ്റുകളാണ് ഇവരുടെ എതിരാളികൾ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. മലേഷ്യ സന്ദർശനത്തിനിടയിൽ എടുത്ത ഒരു ചിത്രത്തിൽ ചിങ് ചാംഗ് എന്ന് അടിക്കുറിപ്പിട്ടതാണ് ആദ്യം വിവാദമായത്. ഇത് സസ്യാഹാരം ശീലമാക്കുക എന്നതാണ് അർത്ഥമാക്കുന്നത്എന്നായിരുന്നു രശ്മി വാദിച്ചത്. എന്നാൽ, ഈ വാദം അംഗീകരിക്കുവാൻ മന്ദാരിൻ ഭാഷ മാതൃഭാഷയായുള്ളവർ ഒരുക്കമായിരുന്നില്ല. ഇംഗ്ലീഷുകൾ ഉൾപ്പടെ പല പാശ്ചാത്യരും ചൈനീസ് വംശജരെ കളിയാക്കുവാൻ ഉപയോഗിക്കുന്ന ഒരു പദസഞ്ചയാമായാണ് വിക്കീപീഡിയ പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളും പറയുന്നത്. അതുപോലെ ലക്ഷക്കണക്കിന് യഹൂദന്മാരെ ഹിറ്റലർ കൂട്ടക്കൊല ചെയ്ത ബർലിനിലെ ഹോളോകാസ്റ്റ് മെമോറിയലിനും മുന്നിൽ നിന്നെടുത്ത ചിത്രത്തിന് നൽകിയ അടിക്കുറിപ്പും വിവാദമായിരുന്നു. പഴയകാല ചെയ്തികളുടെയും അതിക്രമങ്ങളുടെയും പൊള്ളയായ(ഹോളോ) സ്വപ്നത്തെ ഇത് രൂപപ്പെടുത്തുന്നു (കാസ്റ്റ്) എന്നായിരുന്നു ആ അടിക്കുറിപ്പ്.

അന്ന് യഹൂദവംശജർ ഈ പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു. അതിനുപുറമേ ലിംഗഭേദം വരുത്തി സ്ത്രീകളായവരെ ജന്മനാൽ സ്ത്രീകളായവരിൽ നിന്നും വേർതിച്ചു കാണിക്കുന്ന ട്രാൻസ്വുമൺ എന്ന പദം ഇൻസ്റ്റാഗ്രാമിൽ ഉപയോഗിച്ചു എന്നൊരു ആരോപണവും രശ്മി സാമന്തിനെതിരെ ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വ സ്ഥാപകരിൽ പ്രമുഖനം, ഖനന വ്യവസായത്തിലെ ഭീമനും അതുപോലെ ആഫ്രിക്കയിലെബ്രിട്ടീഷ് കോളനിയായിരുന്ന കേപ്പ് കോളനിയുടെ പ്രസിഡണ്ടുമായിരുന്ന സെസിൽ റോഡിസിനെ യൂണിവേഴ്സിറ്റിയിലെ ഒരു സംവാദത്തിനിടയിൽ ഹിറ്റലറുമായി താരതമ്യം ചെയ്തതും ഏറെ വിവാദമായിരുന്നു.

രശ്മിയുടെ എതിരാളികൾ ഈ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കിയതോടെ അവർ സമ്മർദ്ദത്തിലായി. തുടർന്ന് അവർ മാപ്പ് പറഞ്ഞെങ്കിലും വംശീയ-ലിംഗ സമത്വങ്ങൾക്കായി പൊരുതുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രബലമായ ഒരു വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ അവർക്ക് രാജിവയ്ക്കേണ്ടതായി വന്നിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇനിയും ഇവർ ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ല എന്നതാണ് രസകരമായ കാര്യം.

Show More

Related Articles

Close