News
രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തില്‍..തെളിവായി ഫോട്ടോ

ഹൈദരാബാദ്: രശ്മിക മന്ദാനയും, വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ ഇരുതാരങ്ങളും ഒരിക്കലും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. എന്നാല്‍ പല വേദികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത് അടക്കം സാധാരണമാണ്.
ഇപ്പോള്‍ ഇരുവരുടെയും പ്രണയത്തിന്റെ തെളിവ് എന്ന പേരിലാണ് ഒരു ചിത്രം ആരാധകര്‍ കണ്ടെത്തിയത്. ന്യൂഇയര്‍ ദിനത്തില്‍ വിജയ് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വിഷയം. ഒരു പൂളില്‍ കയ്യില്‍ ഷാംപെയിനുമായി സൂര്യന്റെ പാശ്ചാത്തലത്തില്‍ നില്ക്കുന്ന വിജയ് ആണ് ചിത്രത്തില്‍.
ഇതേ പാശ്ചാത്തലത്തില്‍ നിന്നും രശ്മികയും ഒരു ചിത്രം ഇട്ടിട്ടുണ്ട് ഇന്‍സ്റ്റഗ്രാമില്‍. എന്നാല്‍ അത് കഴിഞ്ഞ ഒക്ടോബറിലാണ്. വാട്ടര്‍ ബേബി എന്ന ക്യാപ്ഷനോടെ രശ്മിക അന്ന് പങ്കുവച്ച ചിത്രത്തിന്റെ അതേ പാശ്ചത്തലത്തിലാണ് വിജയിയുടെ ഇപ്പോഴത്തെ ചിത്രം എന്നതാണ് ആരാധകര്‍ കണ്ടെത്തിയത്.