Sports
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസത്രി തന്നെ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട്; ട്വന്റി ട്വന്റി ലോകകപ്പ് അടുത്ത വര്‍ഷം നടക്കുന്നതിനാലാണ് ഇത്; കോഹ്ലിയടക്കമുള്ളവരുടെ പൂര്‍ണ പിന്തുണ; ബൗളിങ് കോച്ച് ഭരത് അരുണിനെയും നിലനിര്‍ത്തിയേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസത്രി തന്നെ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട്. ട്വന്റി ട്വന്റി ലോകകപ്പ് അടുത്ത വര്‍ഷം നടക്കുന്നതിനാലാണ് ഇത്. കോഹ്ലിയടക്കമുള്ളവരുടെ പൂര്‍ണ പിന്തുണയുമുണ്ട്. ബൗളിങ് കോച്ച് ഭരത് അരുണിനെയും നിലനിര്‍ത്തിയേക്കും. ശാസ്ത്രിക്കൊപ്പം ബൗളിംഗ് കോച്ച് ഭാരത് അരുണും രണ്ടുവര്‍ഷത്തെ പദവിയില്‍ തുടരും.
ബിസിസിഐ പുതിയ ആളെ തേടുന്നതിനിടെ നിലവിലെ പരിശീലകന് രവി ശാസ്ത്രിക്ക് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിക്ക് തുടരാന്‍ സാധിച്ചാല്‍ ടീമിന് അത് ഏറെ സന്തോഷമായിരിക്കുമെന്ന് കോലി പറഞ്ഞു.
ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് നേതൃത്വം നല്കുന്ന മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പുതിയ പരിശീലകനു വേണ്ടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചെങ്കിലും രവി ശാസ്ത്രി തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന.
ലോകകപ്പോടെ കലാവധി അവസാനിച്ചെങ്കിലും വിന്‍ഡീസ് പര്യടനത്തിലേക്ക് ശാസ്ത്രിക്ക് സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, അതിനുശേഷവും ശാസ്ത്രിയെ മാറ്റിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.