India

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിന് ഒരു മാസമായിട്ടും നടപടിയില്ല; കപ്പലില്‍ പ്രശ്‌നങ്ങളില്ലെന്ന് വിഡീയോ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതെന്ന് ജീവനക്കാന്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിന് ഒരു മാസമായിട്ടും നടപടിയില്ല. കപ്പലില്‍ പ്രശ്‌നങ്ങളില്ലെന്ന് വിഡീയോ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതെന്ന് ജീവനക്കാരനായ ഡിജോ. നേരിടുന്നത് കടുത്ത  മാനസിക പീഡനം. ഇറാന്റെ മത്സ്യബന്ധന ബോട്ടിലിടിച്ചെന്നാരോപിച്ചാണ് 18 ഇന്ത്യക്കാരുള്‍പ്പെടെ 23 ജീവനക്കാരുമായി ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍  ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ''സ്റ്റെനാ ഇംപേരോ'പിടിച്ചെടുത്തത്. 

എന്നാല്‍ കപ്പലിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നു. അതേസമയം, ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ നിയന്ത്രണം ബ്രിട്ടന്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു.കപ്പലിലെ ജീവനക്കാരെ നേരില്‍ കാണാന്‍ അനുവദിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടതായി സ്റ്റെനാ ഇംപേരോ കപ്പല്‍ കമ്പനി അധികൃതര്‍ പറഞ്ഞിരുന്നു.

എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ ഉള്‍പ്പെടെ മൂന്നു മലയാളികള്‍ കപ്പലിലുണ്ടെന്നാണ് വിവരം. മോചന നടപടികളുമായി ബ്രിട്ടന്‍അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയോടെ കപ്പല്‍ ജീവനക്കാരെ തിരികെയെത്തിക്കാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഇത് വരെ തീരുമാനമായിട്ടില്ല.

 

Read more topics: # india, # iran, # Stena Impero ship,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close