News

റീപോളിങ് നാളെ; മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും; ഇതിനായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചെന്ന് കാസര്‍ഗോഡ് കളക്ടര്‍;അന്തിമ ഫലപ്രഖ്യാപനം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം:  കള്ളവോട്ട് നടന്ന മൂന്ന് ബൂത്തില്‍ കൂടി നാളെ റീപോളിങ്. മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും. ഇതിനായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചെന്ന്ാ കാസര്‍ഗോഡ് കളക്ടര്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിന് 10 മണിക്കൂര്‍ സമയം വേണ്ടി വന്നേക്കും. 

അന്തിമ ഫലപ്രഖ്യാപനം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. വിവി പാറ്റുകള്‍ എണ്ണിയ ശേഷമേ അന്തിമഫളം പ്രഖ്യാപിക്കു. ഒരു സമ്മര്‍ദവുമില്ലെതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാം റാം മീണ.  ഏത് മെഷീനുകളിലെ വിവി പാറ്റുകള്‍ എണ്ണണമെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് തുടങ്ങും.  

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കൂളിയോട് ജിഎച്ച്എസിലെ 48 ാം ബൂത്തിലും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വേങ്ങാട് കുന്നിരിക്ക യുപി സ്‌കൂളിലെ 52, 53 ബൂത്തുകളിലുമാണു വീണ്ടും വോട്ടെടുപ്പ്. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലായി കള്ളവോട്ടിനു കേസെടുത്ത എല്ലാ ബൂത്തിലും ഇതോടെ റീപോളിങ്ങായി. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്.

 

 

 

Read more topics: # kannur, # kasaragod, # repolling,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close