News

ഇറാഖ് യുദ്ധത്തിന് ശേഷം ഖുദ്സ് ഫോഴ്സിന് ദ്രുത വളര്‍ച്ച നല്‍കിയ യുദ്ധ തന്ത്രജ്ഞന്‍; യുഎസ് റോക്കറ്റ് വെടിവച്ചിട്ടത് നമ്പര്‍ വണ്‍ ശത്രുവിനെ; ഇറാന് നഷ്ടമാകുന്നത് ഖൊമേനിയുടെ വലംകൈയെ

ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സൊലേമാനി കൊലപ്പെടുത്തിയത് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കം. ഇസ്രയേലി ചാരന്മാരുടെ വിവരങ്ങള്‍ മുഖവിലയ്ക്കെടുത്തായിരുന്നു അമേരിക്കയുടെ ബോംബാക്രമണം. സൗദി അറേബ്യയയും എല്ലത്തിനും പിന്തുണ നല്‍കി. ഖാസിം സൊലേമാനിയ്ക്കൊപ്പം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ടിട്ടുണ്ട്. ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇറാന്‍ വിപ്ലവ ഗാര്‍ഡിലെ പ്രത്യേകം പരിശീലനം നേടി വിഭാഗമാണ് ഖുദ്സ് സേന. ഇറാനെതിരെ യുദ്ധത്തിനെത്തിയാല്‍ അത് അമേരിക്കയുടെ നാശമാകുമെന്ന് ഭീഷണി മുഴക്കിയ സൈനിക തലവനാണ് ഖുദ്സ് സേനയെ നയിച്ചിരുന്ന സൊേലമാനി. ഇറാഖിനേയും സൗദിയേയും എല്ലാം ഇറാന്റെ വരുതിയിലേക്ക് കൊണ്ടു വരാന്‍ പ്രയത്നിച്ച ഇറാന്റെ വിശ്വസ്തനായ പടയാളിയെയാണ് അമേരിക്ക ഇല്ലായ്മ ചെയ്യുന്നത്. അതു ഇറാഖിലെ മണ്ണില്‍. അമേരിക്കന്‍ എംബസിയിലെ പ്രതിഷേധങ്ങള്‍ക്ക് തിരിച്ചിടിയുണ്ടാകുമെന്നും ഇതൊരു മുന്നറിയിപ്പല്ല ഭീഷണിയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇഷ്ടമുള്ളത് ചെയ്തോളാനായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ മറുപടി. ഇതിന് പിന്നാലെയാണ് ഖമേനിയുടെ വിശ്വസ്തനെ തന്നെ അമേരിക്കന്‍ വ്യാമ സേന വകവരുത്തുന്നത്.

ഇറാഖിലുള്‍പ്പെടയുള്ള യു.എസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ സൊലൈമാന്‍ നീക്കം നടത്തുന്നുണ്ടായിരുന്നെന്നും അമേരിക്കയ്ക്കു പുറത്തുള്ള യു.എസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹത്തെ വക വകരുത്തിയതെന്നും പെന്റഗണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇറാന്‍ സേനയായ ഖുദ്‌സ് ഫോഴ്‌സിന്റെ തലപ്പത്തേക്ക് 1998 ലാണ് സൊേലമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ പശ്ചമേഷ്യയിലുള്ള ദ്രുത വളര്‍ച്ചയില്‍ ഇസ്രയേലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിരവധി തവണ ഇദ്ദേഹത്തെ വകവരുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഒന്നും ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ വ്യോമ കരുത്തിന്റെ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൊലേമാനിക്കെതിരായ ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ആക്രമണം അമേരിക്കന്‍- ഇറാഖി സര്‍ക്കാരുകള്‍ക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കിയേക്കും.

ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖുമേനിയുടെ അതിവിശ്വസ്തനാണ് ഖാസിം സൊലൈമാനി. 1957 -ല്‍ ഇറാനിലെ കെര്‍മനില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച സൊലേമാനി തുടക്കത്തില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തുപോന്നിരുന്നു. അച്ഛന്റെ പേരില്‍ ഉണ്ടായിരുന്ന കടം വീട്ടുക എന്നതായിരുന്നു ഉദ്ദേശ്യം. 1976 -ല്‍ ഇറാനിലെ ഷാ ഭരണത്തിനെതിരെ വിപ്ലവക്കൊടി പിടിച്ചുകൊണ്ടായിരുന്നു സൊലേമാനിയുടെ രാഷ്ട്രീയ പ്രവേശം. 1976 -ല്‍ കെര്‍മനില്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്സ് എന്ന സേന സ്ഥാപിക്കപ്പെട്ടപ്പോള്‍, സൊലേമാനി അതില്‍ അംഗമായി. സൈനിക സേവനത്തില്‍ യാതൊരുവിധ മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും സൊലേമാനിയുടെ ആകര്‍ഷകമായ പ്രകൃതം അയാളെ സൈന്യത്തില്‍ പെട്ടെന്ന് ഉന്നത റാങ്കുകള്‍ നേടാന്‍ സഹായിച്ചു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close