Channel

വിവാഹ മോചനം തളര്‍ത്താത്ത ആത്മവിശ്വാസത്തിന്റെ കൂള്‍... കൂള്‍.... മുഖം; സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ക്കരയിലെ ചിത്രങ്ങളിലും നിറയ്ക്കുന്നത് പവിഴ ദ്വീപിലെ വിസ്മയങ്ങള്‍; മാലയിലെ മുത്തുകളെ പോലെ ഗായികയ്ക്കൊപ്പം അമ്മയും സഹോദ പുത്രനും; ഹോളിഡേ മൂഡില്‍ താരം അടിച്ചു പൊളിക്കുന്നത് മാലി ദ്വീപില്‍; റിമി ടോമിയുടെ അവധിയാഘോഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ഒരാഴ്ച മുമ്പത്തെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍

പാട്ടു പാടുമ്പോഴും അവതാരകയാകുമ്പോഴും അഭിനയിക്കുമ്പോഴും.... എല്ലായ്പോഴും കൂള്‍.  വിവാഹ മോചനമൊന്നും മലയാളിയുടെ പ്രിയ ഗായികയെ തകര്‍ക്കുന്നില്ല. ജീവിതം അടിപൊളിയായി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടരുന്നവരെ നിരാശരാക്കാതെയാണ് റിമിയുടെ ഇടപെടലുകള്‍. ഇപ്പോഴിതാ റിമിയുടെ ഹോളിഡേ യാത്രയും വൈറലാകുകയാണ്. വിവാഹ മോചനത്തിന് ശേഷമുള്ള റിമിയുടെ ആദ്യ അവധിയെടുക്കലാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതു പ്രതികരണം. മാലി ദ്വീപിലെ സാധ്യതകളിലേക്കാണ് റിമി ഇത്തവണ തന്റെ അവധിയാഘോഷങ്ങള്‍ കൊണ്ടു പോകുന്നത്.

മാലയില്‍ മുത്തുകള്‍ കോര്‍ത്തിട്ടതുപോലെയുള്ള പവിഴദ്വീപുകളില്‍ റിമി അടിച്ചു പൊളിക്കുകയാണ്. അവധിക്കാല യാത്രയിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. റിമിയോടൊത്ത് അമ്മയും സഹോദരന്റെ മകനും ചിത്രങ്ങളിലുണ്ട്. ആരാധകര്‍ക്കായി സ്പീഡ് ബോട്ടിലെ യാത്രയുടെ വിഡിയോയും കടല്‍ക്കരയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മാലി ദ്വീപിലെ സൗന്ദരമെല്ലാം ഇതിലുണ്ട്. റിമി ടോമിയുടെ മാലദ്വീപ് ചിത്രങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ആരെയും ആകര്‍ഷിക്കുന്ന ഇടമാണ് മാലദ്വീപ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് റിമി നേപ്പാളില്‍ പോയ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതും വൈറലായിരുന്നു.ബീച്ചും മനോഹരമായ മണല്‍പുറവുമൊക്കെ തന്നെയാണ് മാലദ്വീപിന്റെ സൗന്ദര്യം. അറബിക്കടലിലാണ് മാലദ്വീപിന്റെ സ്ഥാനം. രണ്ടായിരത്തോളം വരുന്ന കൊച്ചുകൊച്ചു ദ്വീപുകള്‍ ചേര്‍ന്നതാണ് ആ മനോഹര ദ്വീപ് രാഷ്ട്രം. പവിഴപ്പുറ്റുകള്‍ നിറഞ്ഞതാണ് ഇവിടുത്തെ ഭൂരിപക്ഷം ദ്വീപുകളും ആ കാഴ്ചകളും അതിമനോഹരമാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയും. ഇന്ത്യാക്കാര്‍ക്ക് ഇവിടേക്ക് മുപ്പതുദിവസത്തേക്കു സൗജന്യ വിസ അനുവദിക്കുന്നുണ്ട്. ഈ സാധ്യതകള്‍ ഉപയോഗിക്കാന്‍ മലയാളി യാത്രക്കാര്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് മാലി. കൊച്ചിയില്‍ നിന്ന് താമസിയാതെ കപ്പല്‍ യാത്രയും തുടങ്ങും. റിമിയുടെ മാലിയാത്രയേയും ചര്‍ച്ചയാക്കുന്നത്.

ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹ മോചന ഹര്‍ജി നല്‍കുകയാണ് റിമി ചെയ്ത്. ഇത് എറണാകുളം കുടുംബ കോടതി അനുവദിച്ചു. ഇതിന് ശേഷവും കര്‍മ്മ മണ്ഡലത്തില്‍ ഏറെ സജീവമാണ് റിമി. ചാനല്‍ പരിപാടിക്കിടെ എടുത്ത അടിപൊളി സെല്‍ഫിയും വിവാഹ മോചനത്തിന് ശേഷം വൈറലായിരുന്നു. പ്രശ്‌നങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന മുഖഭാവം. കൂടുതല്‍ കരുത്തോടെ താന്‍ മുന്നോട്ട് പോകുമെന്ന് സെല്‍ഫിയിലൂടെ പറയാതെ പറയുകയായിരുന്നു ആ ചിത്രത്തില്‍ റിമി. ഇത് തന്നെയാണ് മാലി യാത്രയിലും മറ്റും റിമി തന്റെ മുഖത്ത് കാട്ടുന്നത്. തന്റെ കുടുംബം തന്നോടൊപ്പമുണ്ടെന്ന സന്ദേശവും മാലി യാത്രയിലൂടെ നല്‍കുന്നു.

വിവാഹ മോചനം അനുവദിക്കുന്നത് വരെ പരമ രഹസ്യമാക്കി കുടുംബത്തിലെ വിഷയം റിമി സൂക്ഷിച്ചിരുന്നു. മറുനാടനാണ് ഈ വാര്‍ത്ത ആദ്യം പുറത്തു വിട്ടത്. അതിന് ശേഷം ഒരു ചിത്രം റിമി ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിരുന്നു. കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. താനിപ്പോഴും സുരക്ഷിതയാണെന്ന് വിശദീകരിക്കുന്ന തരത്തിലായിരുന്നു ഈ ഫോട്ടോ. വിവാഹ മോചനം സാധ്യമായ ശേഷവും ഫോട്ടോയിലൂടെ സംവധിക്കുകയാണ് റിമി ടോമി ചെയ്തത്. വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത് മുതല്‍ റിമി ടോമിയുടെ പ്രതികരണം എന്ത് എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചതേറെയും. എന്നാല്‍ കോടതി വിവാഹ മോചനം അനുവദിച്ചിട്ടും ഇതേപ്പറ്റി എവിടെയും പ്രതികരിക്കാന്‍ റിമി തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ചിത്രം ഇന്‍സ്റ്റാ ഗ്രാമില്‍ എത്തിയതും. അതില്‍ മാല ഒഴിവാക്കിയതിലൂടെ താന്‍ തനിച്ചായെന്ന സന്ദേശം തന്നെയാണ് റിമി നല്‍കുന്നതും. മുമ്പോട്ട് പോകുന്നതിന് ഇതൊന്നും പ്രശ്‌നമാകില്ലെന്നും ചിത്രത്തില്‍ പറയാതെ പറയുകയാണ് താരം.

ഏപ്രില്‍ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് ഒരു ചാനലിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്. ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി.

2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close