Sports

റിഷഭ് പന്തിന്റെ തുടര്‍ ചികിത്സ മുംബൈയില്‍

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ ലിഫറ്റ് ചെയ്തു. 

നേരത്തെ, താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മാക്സ് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പന്തിന്റെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും റിഷഭ് പന്തിനൊപ്പം ആശുപത്രിയിലുണ്ട്. ലണ്ടനിലായിരുന്ന സഹോദരി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തി പന്തിനെ സന്ദര്‍ശിച്ചത്. നെറ്റിയിലേറ്റ പരിക്കിന് പന്തിനെ ഇന്നലെ തന്നെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. 

അമ്മക്ക് പുതുവര്‍ഷ സര്‍പ്രൈസ് നല്‍കാനായി റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെയാണ് പുലര്‍ച്ചെ ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാര്‍ ഓടിച്ചിരുന്നത്. അപടകത്തില്‍ ഡിവൈഡറിലിടിച്ച് കരണം മറിഞ്ഞശേഷമാണ് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നത്.

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പോലീസ് അറിയിച്ചിരുന്നു. 

 

 

 

 

Read more topics:
Show More

Related Articles

Close