News

ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋഷി പൽപ്പു കോൺഗ്രസിലേക്ക്

​​തൃശൂര്‍: ഒ ബി സി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഋഷി പള്‍പ്പു കോണ്‍ഗ്രസിലേക്ക്. ബി ജെ പിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ഋഷി പള്‍പ്പു കോണ്‍ഗ്രസില്‍ ചേരുന്നത്. സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി ഋഷി വ്യക്തമാക്കി. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ബി ജെ പിയില്‍ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള വിമര്‍ശനം പോലും അംഗീകരിക്കാത്ത പാര്‍ട്ടിയാണെന്നാണ് ഋഷിയുടെ വിമര്‍ശനം.

 

Read more topics: # congress, # bjp kerala, # rishi palpu,
Show More

Related Articles

Close